| Sunday, 5th July 2026, 12:09 pm

ചരിത്ര അരങ്ങേറ്റത്തില്‍ ഒരു നാണക്കേടും; ആദ്യ ഇന്ത്യനായി വൈഭവ്

ഫസീഹ പി.സി.

ഇംഗ്ലണ്ടിനെതിരെയുള്ള തമ്മിലുള്ള രണ്ടാം ടി – 20യില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ഇതോടെ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലെത്തി.

മത്സരത്തില്‍ ഇന്ത്യക്കായി യുവതാരം വൈഭവ് സൂര്യവംശി അരങ്ങേറിയിരുന്നു. സഞ്ജു സാംസണിന് പകരം ഓപ്പണറായി ഇറങ്ങിയ താരത്തിന് വലിയ പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചില്ല. പത്ത് പന്തില്‍ രണ്ട് സിക്സറുകള്‍ വീതം 14 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. വില്‍ ജാക്സിന്റെ പന്തില്‍ ജോസ് ബട്‌ലറുടെ സ്റ്റംപിങ്ങിലൂടെയാണ് 15കാരന്‍ തിരികെ നടന്നത്.

അന്താരാഷ്ട്ര ടി – 20യിൽ അരങ്ങേറ്റ മത്സരത്തിൽ സ്റ്റംപിങിലൂടെ പുറത്താവുന്ന ആദ്യ ഇന്ത്യൻ ബാറ്ററാണ് വൈഭവ്. നേരത്തെ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ താരം എന്ന ചരിത്രം സൃഷ്‌ടിച്ചതിന് പിന്നാലെയായിരുന്നു ഇതെന്നും ചേർത്തുവായിക്കണം.

അതേസമയം, ഇന്ത്യന്‍ നിരയില്‍ ഇഷാന്‍ കിഷന്‍ 40 പന്തില്‍ 49 റണ്‍സെടുത്തു. അഭിഷേക് ശര്‍മ (24 പന്തില്‍ 43), ശ്രേയസ് അയ്യര്‍ (22 പന്തില്‍ 37), തിലക് വര്‍മ (11 പന്തില്‍ 24*) എന്നിവര്‍ സംഭാവന ചെയ്തു.

ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വില്‍ ജാക്സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു. മറുവശത്ത് ഇംഗ്ലണ്ടിന് വേണ്ടി ജേക്കബ് ബേഥല്‍ 46 പന്തുകള്‍ നേരിട്ട് 76 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഹാരി ബ്രൂക്ക് 15 പന്തില്‍ 39 റണ്‍സും ടോം ബാന്റണ്‍ 32 പന്തില്‍ 39 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകളും അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റ് വീതം നേടി.

Content Highlight: Ind vs Eng: Vaibhav Sooryavanshi became first Indian batter to stumped on T20I debut

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more