അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന വിക്കറ്റ് കീപ്പറായി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടി – 20 മത്സരത്തിനിടെയാണ് താരത്തിന്റെ നേട്ടം.
മത്സരത്തില്‍ പ്രിന്‍സ് യാദവ് എറിഞ്ഞ ആറാം ഓവറിൽ രണ്ട് സിക്സറുകള്‍ അടിച്ചാണ് ബട്‌ലര്‍ ഈ നേട്ടത്തിലെത്തിയത്. നിലവില്‍ താരത്തിന് 360 സിക്‌സറുകളുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ മറികടന്നാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായി 359 സിക്സറുകള്‍ അടിച്ചിട്ടുണ്ട്.
(താരം – ടീം – സിക്സറുകള്‍ എന്നീ ക്രമത്തില്‍)
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 360
എം.എസ്. ധോണി – ഇന്ത്യ – 359
ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 300
ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 259
ബ്രെന്‍ഡന്‍ മെക്കല്ലം – ന്യൂസിലാന്‍ഡ് – 208
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 73 റണ്‍സെടുത്തിട്ടുണ്ട്. 28 പന്തില്‍ 39 റണ്‍സെടുത്ത ബട്‌ലറിനൊപ്പം 11 പന്തില്‍ 25 റണ്‍സുമായി ഹരി ബ്രൂക്കാണ് ക്രീസിലുള്ളത്.
ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഒമ്പത് പന്തില്‍ ആറ് റണ്‍സെടുത്ത താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.
സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശിവം ദുബെ, തിലക് വര്‍മ, സൂര്യാന്‍ഷ് ഷെഡ്‌ജെ, അക്‌സര്‍ പട്ടേല്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.
– ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ജോഷ് ടോങ്
Content Highlight: Ind vs Eng: Jos Butlar became highest six hitting wicket keeper in international cricket by surpassing MS Dhoni