ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സാണ് പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയാകുന്നത്. പരമ്പരിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പമാണ്.
മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ ഇരു ടീമുകളും തങ്ങളുടെ വജ്രായുധങ്ങളെ തിരികെ കൊണ്ടുവന്നിട്ടുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ പ്രധാനിയായ ബുംറ മടങ്ങിയെത്തുമ്പോള്‍ ഇംഗ്ലണ്ട് നിരയിലേക്ക് ജോഫ്രാ ആര്‍ച്ചറും തിരികെയെത്തുന്നുണ്ട്.
കളിക്കളത്തിന് പുറത്ത് ആരാധകര്‍ നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഫാന്റസി ക്രിക്കറ്റും ഇപ്പോള്‍ പുതിയ ക്രിക്കറ്റിന്റെ ഭാഗമായി കഴിഞ്ഞു. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ആരാധകരുടെ സാധ്യതകള്‍ വിലയിരുത്താം.
ടോപ്പ് ഫാന്റസി പിക്‌സ്
ഇന്ത്യ
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍ ചോയ്‌സ്)
ഫോം: രണ്ട് മത്സരത്തില്‍ നിന്നും 585 റണ്‍സ്. മികച്ച ഫോമിലും അതിലേറെ സ്ഥിരതയിലും ബാറ്റ് വീശുന്നു എന്നത് ഗില്ലിനെ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണമാണ്.
റിഷബ് പന്ത്
ഫോം: രണ്ട് മത്സരത്തില്‍ നിന്നും 324 റണ്‍സ്. കളിക്കളത്തില്‍ എന്തിനും പോന്ന പൊട്ടെന്‍ഷ്യല്‍. ഒറ്റയടിക്ക് കളിയുടെ ഗതി മാറ്റാന്‍ പോന്നവന്‍.
ജസ്പ്രീത് ബുംറ
ഫോം: ഒരു മത്സരത്തില്‍ നിന്നും അഞ്ച് വിക്കറ്റ്. വിശ്രമത്തിന് ശേഷമുള്ള തിരിച്ചുവരവ്. ലോര്‍ഡ്‌സില്‍ തിളങ്ങാനുള്ള കഴിവ്, ന്യൂ ബോളിലെ മികച്ച പ്രകടനം.
ഇംഗ്ലണ്ട്
ഹാരി ബ്രൂക്ക്
ഫോം: രണ്ട് മത്സരത്തില്‍ നിന്നും 280 റണ്‍സ്. ഹെഡ് ടു ഹെഡില്‍ മികച്ച പ്രകടനം. അഗ്രസ്സീവ് ബാറ്റിങ് അപ്രോച്ച്.
ബെന്‍ ഡക്കറ്റ്
ഫോം: രണ്ട് മത്സരത്തില്‍ നിന്നും 236 റണ്‍സ്. തുടക്കത്തിലേ വേഗത്തില്‍ റണ്‍സ് കണ്ടെത്താനുള്ള കഴിവ്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ അപകടകാരി.
ജോഫ്രാ ആര്‍ച്ചര്‍
കംബാക്ക് ഗെയിം. ഇംഗ്ലണ്ട് നിരയില്‍ എക്‌സ് ഫാക്ടറാകാന്‍ പോന്നവന്‍.
ഡ്രീം ഇലവന്‍ ഫാന്റസി ടീം: മികച്ച കോമ്പിനേഷന്‍
ഹെഡ് ടു ഹെഡ് / സ്‌മോള്‍ ലീഗ്
ബാറ്റര്‍: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റന്‍), ജോ റൂട്ട്, യശസ്വി ജെയ്‌സ്വാള്‍
ഓള്‍ റൗണ്ടര്‍: രവീന്ദ്ര ജഡേജ
വിക്കറ്റ് കീപ്പര്‍: റിഷബ് പന്ത്, ജെയ്മി സ്മിത്
ബൗളര്‍: ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്
ഗ്രാന്‍ഡ് ലീഗ് (വിന്നര്‍ ടേക്‌സ് ഓള്‍)
ബാറ്റര്‍: ശുഭ്മന്‍ ഗില്‍, കെ.എല്‍. രാഹുല്‍, ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, യശസ്വി ജെയ്‌സ്വാള്‍ (വൈസ് ക്യാപ്റ്റന്‍)
ഓള്‍ റൗണ്ടര്‍: ബെന്‍ സ്‌റ്റോക്‌സ്
ബൗളര്‍: ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍). ആകാശ് ദീപ്, മുഹമ്മദ് സിറാജ്
Content Highlight: IND vs ENG, 3rd Test: Dream 11 Predictions