ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടി – 20 മത്സരം ഹൊബാര്‍ട്ടിലെ നിന്‍ജ സ്റ്റേഡിയത്തില്‍ നടന്ന കൊണ്ടിരിക്കുകയാണ്. നിലവില്‍ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ആതിഥേയര്‍ മികച്ച സ്‌കോറില്‍ എത്തിയത്.
ആതിഥേയരായ ഓസീസിനായി മികച്ച ബാറ്റിങ് നടത്തിയത് ടിം ഡേവിഡാണ്. താരം 38 പന്തുകള്‍ നേരിട്ട് 74 റണ്‍സാണ് അടിച്ചെടുത്തത്. താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത് എട്ട് ഫോറും അഞ്ച് സിക്‌സുമാണ് . ഇതോടെ ഒരു സൂപ്പര്‍ നേട്ടമാണ് ബാറ്റര്‍ സ്വന്തമാക്കിയത്.
ടി – 20യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ഓസ്ട്രേലിയന്‍ താരമാകാനാണ് ടിം ഡേവിഡിന് സാധിച്ചത്. 35 സിക്‌സ് അടിച്ചാണ് താരത്തിന്റെ ഈ സൂപ്പര്‍ നേട്ടം. 2024ല്‍ ട്രാവിസ് ഹെഡിന്റെ റെക്കോഡാണ് താരം മറികടന്നത്.
(സിക്‌സ് – താരം – വര്‍ഷം എന്നീ ക്രമത്തില്‍)
35 – ടിം ഡേവിഡ് – 2025
33 – ട്രാവിസ് ഹെഡ് – 2024
31 – ആരോണ്‍ ഫിഞ്ച് – 2018
29 – മിച്ചല്‍ മാര്‍ഷ് – 2025
ഡേവിഡിന് പുറമെ, മര്‍ക്കസ് സ്റ്റോയിനിസും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 39 പന്തുകള്‍ നേരിട്ട് 74 റണ്‍സെടുത്തു. ഒപ്പം, മാറ്റ് ഷോര്‍ട്ട് 15 പന്തില്‍ പുറത്താവാതെ 26 റണ്‍സും സ്‌കോര്‍ ചെയ്തു.
ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ് മികച്ച പ്രകടനം പുറത്തെടുത്തു. താരം മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. വരുണ്‍ ചക്രവര്‍ത്തി രണ്ടും ശിവം ദുബൈ ഒരു വിക്കറ്റും സ്വന്തമാക്കി.
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍കസ് സ്റ്റോയ്നിസ്, മാറ്റ് ഷോര്‍ട്ട്, സേവ്യര്‍ ബാര്‍ട്ലെറ്റ്, ഷോണ്‍ അബോട്ട്, നഥാന്‍ എല്ലിസ്, മാറ്റ് കുന്‍മാന്‍.
ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്സര്‍ പട്ടേല്‍, ശിവം ദുബെ. ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.
Content Highlight: Ind vs Aus: Tim David registers Most sixes for Australia in a calendar year in T20Is