ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടി – 20യില്‍ കാന്‍ബറയിലെ മാനുക ഓവലില്‍ തുടക്കം. മത്സരത്തില്‍ ടോസ് സ്വന്തമാക്കിയ ആതിഥേയരായ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇതോടെ, ഇന്ത്യയുടെ ടോസിലെ നിര്‍ഭാഗ്യം ഇവിടെയും ടി – 20യിലും തുടര്‍ന്നു.
മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ടീമില്‍ ഇടം പിടിച്ച താരം അഞ്ചാമതായാവും ബാറ്റിങ്ങിനെത്തുക. അഭിഷേക് ശര്‍മയും ഗില്ലുമാണ് തന്നെയാണ് ഓപ്പണിങ്ങില്‍ എത്തുക. ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവുമെല്ലാം ടീമില്‍ ഇടം കണ്ടെത്തിയപ്പോള്‍ അര്‍ഷ് ദീപിന് അവസരം ലഭിക്കില്ല.
അതേസമയം, ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡി താരം ടീമിലില്ല. താരം ആദ്യ മത്സരങ്ങളിൽ ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു.
മറുവശത്ത് ഓസ്‌ട്രേലിയ മികച്ച ടീമുമായാണ് ഒന്നാം മത്സരത്തിനെത്തുന്നത്. ഓപ്പണിങ്ങില്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡുമാണുളളത്. ടിം ഡേവിഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഹേസല്‍വുഡ് എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്സര്‍ പട്ടേല്‍, ഹര്‍ഷിദ് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു കുഹ്നെമാന്‍, ജോഷ് ഹേസല്‍വുഡ്
Content Highlight: Ind vs Aus: Sanju Samson in playing eleven against Australia; India will batt first in first T20I