| Tuesday, 28th October 2025, 3:40 pm

വേണ്ടത് വെറും മൂന്ന് വിക്കറ്റ്; പാക് താരത്തെ വെട്ടാനൊരുങ്ങി ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി – 20 പരമ്പരക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ എട്ട് വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മത്സരത്തിലെ ആദ്യ മത്സരം നാളെ മാനുക ഓവലില്‍ അരങ്ങേറും.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ടി – 20യില്‍ ഓസ്ട്രേലിയക്ക് എതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് പേസര്‍ക്ക് അവസരമുള്ളത്.

ഇതിനായി താരത്തിന് വേണ്ടത് വെറും മൂന്ന് വിക്കറ്റുകളാണ്. നിലവില്‍ ടി – 20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ബുംറയ്ക്ക് 17 വിക്കറ്റുകളുണ്ട്. 14 മത്സരങ്ങളില്‍ കളിച്ചാണ് 31കാരന്‍ ഇത്രയും റണ്‍സ് എടുത്തത്.

ഈ ലിസ്റ്റില്‍ ഇപ്പോള്‍ തലപ്പത്തുള്ളത് പാകിസ്ഥാന്‍ താരം സയീദ് അജ്മലാണ്. 11 മത്സരങ്ങളില്‍ നിന്നായി 19 വിക്കറ്റ് സ്വന്തമാക്കിയതാണ് പാക് താരം ഒന്നാം സ്ഥാനത്തുള്ളത്. പരമ്പരയില്‍ അഞ്ച് മത്സരങ്ങള്‍ ഉള്ളതിനാല്‍ തന്നെ ബുംറ ഈ നേട്ടം സ്വന്തം പേരില്‍ കുറിക്കുമെന്ന് ഏറെ കുറെ ഉറപ്പാണ്.

ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ ടി – 20 വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – ടീം – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍

സയീദ് അജ്മല്‍ – പാകിസ്ഥാന്‍ – 11 – 19

ജസ്പ്രീത് ബുംറ – ഇന്ത്യ – 14 -17

മുഹമ്മദ് ആമിര്‍ – പാകിസ്ഥാന്‍ – 10 – 17

മിച്ചല്‍ സാന്റ്‌നര്‍ – ന്യൂസിലാന്‍ഡ് – 12 – 17

ഇസ് സോദി – ന്യൂസിലാന്‍ഡ് – 15 -17

ടി – 20 പരമ്പരയ്ക്കായി ഇന്ത്യന്‍ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ഇറങ്ങുന്ന ടീം വിജയം തന്നെയാണ് നോട്ടമിടുന്നത്. മലയാളി താരം സഞ്ജു സാംസണും ഈ പരമ്പരയിലുണ്ട്.

Content Highlight: Ind vs Aus: Jasprit Bumrah needs three wicket break all-time T20I record against Australia held by Pakistan spinner

We use cookies to give you the best possible experience. Learn more