ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി-20 പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ കളിക്കുക. 29നാണ് ആദ്യ മത്സരം. ഏകദിന പരമ്പരയിലെ തോല്‍വിക്ക് കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.
മത്സരത്തിന് മുമ്പ് താരങ്ങളുടെ പരിശീലനത്തിന്റെയും മറ്റും ചിത്രങ്ങള്‍ ടീം ഇന്ത്യ തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ക്യാപ്റ്റനും കോച്ചും സൂപ്പര്‍ താരങ്ങളുമെല്ലാം ഇന്ത്യന്‍ ടീം പങ്കുവെച്ച പോസ്റ്റിലുണ്ട്. എന്നാല്‍ ഇതില്‍ ആരാധകര്‍ ആഘോഷമാക്കുന്നത് സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ചിത്രമാണ്. പോസ്റ്റ് പങ്കുവെച്ച് ഇതിനോടകം നാലായിരത്തിലധികം റിയാക്ഷനുകളാണ് സഞ്ജുവിന്റെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മറ്റാരുടെ ചിത്രത്തിനും 1.5k റിയാക്ഷന്‍ പോലും ലഭിച്ചിട്ടില്ല.
സഞ്ജുവിന്റെ ചിത്രത്തിന് ശേഷം സൂപ്പര്‍ പേസര്‍ ഹര്‍ഷിത് റാണയുടെ ചിത്രത്തിനാണ് ഏറ്റവുമധികം റിയാക്ഷനുള്ളത്. 1.1k റിയാക്ഷന്‍ ലഭിച്ച താരത്തിന് 600ലധികം ‘ഹാ ഹാ’ ഇമോജികളാണ് ലഭിച്ചിരിക്കുന്നത്.
ഇതാദ്യമായല്ല ടീമിലെ മറ്റാരെക്കാളും റിയാക്ഷന്‍ സഞ്ജുവിന്റെ ചിത്രത്തിന് ലഭിക്കുന്നത്. നേരത്തെ ഇന്ത്യ ഏഷ്യാ കപ്പ് സ്വന്തമാക്കിയ സമയം യുവരാജ് സിങ് പങ്കുവെച്ച പോസ്റ്റിലും സഞ്ജുവിന്റെ ഫാന്‍ പവര്‍ വ്യക്തമായിരുന്നു. കിരീടം നേടിയ ഇന്ത്യയുടെ ചിത്രത്തിന് 2.6k റിയാക്ഷന്‍ മാത്രം ലഭിച്ചപ്പോള്‍ സഞ്ജുവിന്റെ ചിത്രത്തിന് 72k റിയാക്ഷനുകള്‍ ലഭിച്ചു.
ഫൈനലിന്റെ താരമായ തിലക് വര്‍മയുടെ ചിത്രത്തിനാണ് രണ്ടാമത് ഏറ്റവുമധികം റിയാക്ഷനുകള്‍ ലഭിച്ചത്. അതാകട്ടെ 3.6k മാത്രവും.
ആരാധകര്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസത്തെ തന്റെ മികച്ച പ്രകടനത്തിലൂടെ കാക്കാന്‍ തന്നെയാകും സഞ്ജു ശ്രമിക്കുക.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ടി-20 പരമ്പര
ആദ്യ ടി-20 – ഒക്ടോബര്‍ 29 – മനൂക ഓവല്‍, കാന്‍ബെറ
രണ്ടാം ടി-20 – ഒക്ടോബര്‍ 31 – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്
മൂന്നാം ടി-20 – നംവബര്‍ രണ്ട് – ഹൊബാര്‍ട്ട്
നാലാം ടി-20 – നവബര്‍ ആറ് – ഗോള്‍ഡ് കോസ്റ്റ്
അവസാന ടി-20 – നവംബര്‍ എട്ട് – ദി ഗാബ, ബ്രിസ്‌ബെയ്ന്‍
ഇന്ത്യ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, അഭിഷേക് ശര്‍മ, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
Content Highlight: IND vs AUS: Fans celebrate Sanju Samson’s picture