ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 15 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 88 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്( 49 പന്തില്‍ 41), മാത്യു ഷോര്‍ട്ട് (16 പന്തില്‍ 10) എന്നിവരാണ് ക്രീസിലുള്ളത്.
ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്. 25 പന്തില്‍ 29 റണ്‍സ് എടുത്താണ് താരത്തിന്റെ മടക്കം. മുഹമ്മദ് സിറാജാണ് ടീമിനായി വിക്കറ്റ് വീഴ്ത്തിയത്.
ഈ മത്സരത്തില്‍ കൂടെ വിജയിച്ച് പരമ്പര തൂത്തുവാരാനാണ് ഓസ്ട്രേലിയന്‍ പടയുടെ ലക്ഷ്യം. അതേസമയം, ഇന്ത്യയുടെ ലക്ഷ്യം ആശ്വാസ ജയമാണ്. വിജയം മാത്രം ലക്ഷ്യമിട്ട് എത്തിയ ഇരു ടീമുകളും ഒരു മാറ്റവുമായാണ് അവസാന മത്സരത്തി നിറങ്ങിയിരിക്കുന്നത്.
നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരമായി കുല്‍ദീപ് യാദവ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു. പരിക്ക് കാരണമാണ് നിതീഷ് ടീമില്‍ നിന്ന് പുറത്തായത്. മറുവശത്ത് സേവ്യര്‍ ബാര്‍ട്ട്‌ലെറ്റിന് പകരക്കാരനായി നഥാന്‍ എല്ലിസ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, മാത്യു ഷോര്‍ട്ട്, മാറ്റ് റെന്‍ഷാ, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കനോലി, മിച്ചല്‍ ഓവന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്, നഥാന്‍ എല്ലിസ്
Content Highlight: Ind vs Aus: Australia in good postion against India in third ODI with Mitchell Marsh knock