| Sunday, 2nd November 2025, 2:42 pm

രണ്ടിന്റെ കളിയാണാശാനെ; തിരിച്ച് വരവില്‍ സൂപ്പര്‍നേട്ടത്തില്‍ അര്‍ഷ്ദീപ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി – 20 മത്സരം ഹൊബാര്‍ട്ടില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ ഒമ്പത് ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസീസ് നാലിന് 57 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ ടിം ഡേവിഡ് (26 പന്തില്‍ 55), മര്‍ക്കസ് സ്റ്റോയിനിസ് (രണ്ട് പന്തില്‍ ഒന്ന്) എന്നിവരാണ് ക്രീസിലുള്ളത്.

ട്രാവിസ് ഹെഡിന്റെയും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിഷിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും മിച്ചല്‍ ഓവന്റെയും വിക്കറ്റുകളാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്. രണ്ട് മത്സരങ്ങള്‍ പുറത്തിരുന്ന് ടീമിലേക്ക് തിരിച്ചെത്തിയ അര്‍ഷ്ദീപ് സിങാണ് ടീമിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.

ഇതോടെ ഒരു സൂപ്പര്‍ നേട്ടമാണ് അര്‍ഷ്ദീപ് സിങ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ടി – 20 വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനാണ് താരത്തിന് സാധിച്ചത്. 11 വിക്കറ്റുകളുണ്ടായിരുന്ന ഹര്‍ദിക് പാണ്ഡ്യയെയും ആര്‍. അശ്വിന്റെയും മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ടി – 20 വിക്കറ്റുകള്‍ നേടിയഇന്ത്യന്‍ താരങ്ങള്‍

(താരങ്ങള്‍ – മത്സരം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

അര്‍ഷ്ദീപ് സിങ് – 7 – 12

ആര്‍. അശ്വിന്‍ – 11 – 11

ഹര്‍ദിക് പാണ്ഡ്യ – 12 -11

ജസ്പ്രീത് ബുംറ – 7 – 10

രവീന്ദ്ര ജഡേജ – 6 – 6

ഭുവനേശ്വര്‍ കുമാര്‍ – 9 – 6

മുഹമ്മദ് ഷമി – 7 – 6

അര്‍ഷ്ദീപ് സിങ്ങിന് പുറമെ, വരുണ്‍ ചക്രവര്‍ത്തിയാണ് മറ്റ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയത്.

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍കസ് സ്റ്റോയ്നിസ്, മാറ്റ് ഷോര്‍ട്ട്, സേവ്യര്‍ ബാര്‍ട്ലെറ്റ്, ഷോണ്‍ അബോട്ട്, നഥാന്‍ എല്ലിസ്, മാറ്റ് കുന്‍മാന്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്സര്‍ പട്ടേല്‍, ശിവം ദുബെ. ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Content Highlight: Ind vs Aus: Arshdeep Singh tops the list of Indian bowlers with most T20I wickets in Australia

We use cookies to give you the best possible experience. Learn more