അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ജയിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ഇരട്ട സെഞ്ച്വറികള്‍ പിറന്ന ഏകദിനത്തില്‍ 170 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്.
മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തകര്‍പ്പന്‍ ബാറ്റിങ് നടത്തി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. 110 പന്തുകള്‍ നേരിട്ട താരം 154 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രണ്ട് സിക്‌സറുകളും 22 ഫോറുകളുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്.
ശുഭ്മൻ ഗിൽ. Photo: BCCI/x.com
മറ്റൊരു സെഞ്ച്വറി കൂടി അടിച്ചതോടെ ഒരു സൂപ്പര്‍ നേട്ടവും ഗില്‍ നേടി. 63 ഇന്നിങ്സുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ക്യാപ്റ്റന്‍ കുറിച്ചത്. ഒമ്പത് സെഞ്ച്വറികള്‍ അടിച്ചാണ് താരം തലപ്പത്തെത്തിയത്.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ മറികടന്നാണ് ഗില്ലിന്റെ നേട്ടം. ധവാന്‍ 63 ഇന്നിങ്സുകള്‍ക്ക് ശേഷം ഏകദിനത്തില്‍ എട്ട് സെഞ്ച്വറികളാണ് നേടിയത്.
ശുഭ്മന്‍ ഗില്‍ – 9
ശിഖര്‍ ധവാന്‍ – 8
വിരാട് കോഹ്‌ലി – 7
കെ.എല്‍ രാഹുല്‍ – 6
അതേസമയം , മത്സരത്തില്‍ ഇഷാന്‍ കിഷനും സെഞ്ച്വറി നേടി. താരം 79 പന്തില്‍ 125 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 39 പന്തില്‍ 48 റണ്‍സുമായി രോഹിത് ശര്‍മയും മികവ് പുലര്‍ത്തി.
ഇഷാൻ കിഷൻ. Photo: BCCI/x.com
അഫ്ഗാനായി നങ്കേയാലിയ ഖരോട്ടെ നാല് വിക്കറ്റുകളും റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. അല്ലാഹ് ഗസന്‍ഫറും മുഹമ്മദ് സലീമും ഓരോ വിക്കറ്റുകള്‍ നേടി.
അഫ്ഗാന്‍ നിരയില്‍ റഹ്‌മത് ഷാ 89 പന്തില്‍ 79 റണ്‍സുമായി തിളങ്ങി. സെയ്ദിഖുള്ള അടല്‍ (50 പന്തില്‍ 42) റഹ്‌മാനുള്ളാഹ് ഗുര്‍ബാസ് (33 പന്തില്‍ 41) എന്നിവരും സംഭാവന ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്ങും ഗുര്‍നൂര്‍ ബ്രാറും മൂന്ന് വിക്കറ്റുകള്‍ നേടി. പ്രിന്‍സ് യാദവ് രണ്ട് വിക്കറ്റുകളെടുത്തപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും പിഴുതു.
Content Highlight: Ind vs Afg: Shubhman Gill surpass Shikhar Dhawan in most ODI centuries for India after 63 innings