ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ഗില്ലും സംഘവും സൂപ്പർ വിജയം സ്വന്തമാക്കിയിരുന്നു. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 170 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. രണ്ട് സെഞ്ച്വറികളുടെ കരുത്തിലാണ് ടീമിന് വിജയം.
മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മിന്നും ബാറ്റിങ്ങാണ് പുറത്തെടുത്തത്. 110 പന്തുകള്‍ നേരിട്ട താരം 154 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രണ്ട് സിക്‌സറുകളും 22 ഫോറുകളുമടക്കമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിങ്സ്.
ശുഭ്മൻ ഗിൽ. Photo: BCCI/x.com
അഫ്ഗാനെതിരെ 77 പന്തുകള്‍ നേരിട്ടായിരുന്നു ഗില്ലിന്റെ സെഞ്ച്വറി. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരം സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ നാലാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് 26കാരന്‍ കുറിച്ചത്.
രോഹിത് ശര്‍മയാണ് ഈ ലിസ്റ്റില്‍ ഒന്നാമത്. 2023ല്‍ അഫ്ഗാനിസ്ഥാനെതിരെ 63 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു.
(പന്തുകള്‍ – താരം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
63 – രോഹിത് ശര്‍മ – അഫ്ഗാനിസ്ഥാന്‍ – 2023
69 – വീരേന്ദര്‍ സേവാഗ് – വെസ്റ്റ് ഇന്‍ഡീസ് – 2011
76 – രോഹിത് ശര്‍മ – ഇംഗ്ലണ്ട് – 2025
76 – വിരാട് കോഹ്‌ലി – ശ്രീലങ്ക – 2017
77 – ശുഭ്മന്‍ ഗില്‍ – അഫ്ഗാനിസ്ഥാന്‍ – 2026
അതേസമയം, പരമ്പരയില്‍ ഇനി ഒരു ഏകദിനം കൂടി ബാക്കിയുണ്ട്. ജൂണ്‍ 20നാണ് ഈ മത്സരം അരങ്ങേറുക. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയമാണ് വേദി.
Content Highlight: Ind vs Afg: Shubhman Gill registered 4th fastest ODI hundred by an Indian Captain