| Thursday, 17th September 2026, 7:46 pm

സിക്‌സറടിയില്‍ യുവിയെ രണ്ട് തവണ വെട്ടി സഞ്ജുവും അഭിഷേകും; പിടിച്ചുകെട്ടാനാകാത്ത ഇന്ത്യന്‍ കൊടുങ്കാറ്റുകള്‍

ആദർശ് എം.കെ.

ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

വൈഭവ് സൂര്യവംശിക്ക് ഒരിക്കല്‍ക്കൂടി ഇടമില്ലാത്ത പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.

നിലവില്‍ ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന അഭിഷേകും ഫോമിലേക്ക് മടങ്ങിയെത്തിയ സഞ്ജുവും ഒരിക്കല്‍ക്കൂടി തങ്ങളുടെ മാജിക് പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇരുവരുടെയും ഓപ്പണിങ് സഖ്യത്തിന് പുറമെ വ്യക്തിഗത പ്രകടനങ്ങളും ചര്‍ച്ചയിലേക്ക് ഉയരുകയാണ്. ഒരു കലണ്ടര്‍ ഇയറില്‍ ഇന്ത്യയ്ക്കായി സ്ഥിരതയോടെ സിക്‌സറടിക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ ഇരുവരും തങ്ങളുടെ ആധിപത്യമുറപ്പിക്കുകയാണ്.

Photo: BCCI/x.com

ഈ വര്‍ഷം അഭിഷേക് നേരിടുന്ന ഓരോ 7.81 പന്തിലും സിക്‌സറടിക്കുമ്പോള്‍ 7.84 പന്തുകളില്‍ സിക്‌സറെന്ന നിലയിലാണ് സഞ്ജുവിന്റെ ബാറ്റിങ്.

Photo: BCCI/x.com

ഒരു കലണ്ടര്‍ ഇയറില്‍ സിക്‌സറുകള്‍ നേടുന്നതില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ താരങ്ങള്‍ (ചുരുങ്ങിയത് 20 സിക്‌സുകള്‍)

(താരം – രണ്ട് സിക്‌സറുകള്‍ തമ്മിലുള്ള ഇടവേള – വര്‍ഷം എന്നീ ക്രമത്തില്‍)

തിലക് വര്‍മ – 7.76 പന്തുകള്‍ – 2024

അഭിഷേക് ശര്‍മ – 7.81 പന്തുകള്‍ – 2026*

സഞ്ജു സാംസണ്‍ – 7.81 പന്തുകള്‍ – 2024

സഞ്ജു സാംസണ്‍ – 7.84 പന്തുകള്‍ – 2026*

അഭിഷേക് ശര്‍മ – 8.22 പന്തുകള്‍ – 2025

ശിവം ദുബെ – 8.35 പന്തുകള്‍ – 206

ഹര്‍ദിക് പാണ്ഡ്യ – 8.65 പന്തുകള്‍ – 2026

സൂര്യകുമാര്‍ യാദവ് – 9.13 പന്തുകള്‍ – 2022

യുവരാജ് സിങ് – 9.50 പന്തുകള്‍ – 2009

അതേസമയം, പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യ, ഡെഡ് റബ്ബര്‍ മത്സരത്തിലും ഗംഭീര വിജയം നേടി പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ടി-20യില്‍ ഇതുവരെ അഫ്ഗാനോട് തോറ്റിട്ടില്ല എന്ന നേട്ടം നിലനിര്‍ത്തുക എന്ന ലക്ഷ്യവും ഇന്ത്യയ്ക്കുണ്ടാകും.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, യാഷ് താക്കൂര്‍.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദ്ദിഖുള്ള അടല്‍, നൂര്‍ ഉള്‍ റഹ്മാന്‍, ഡാര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, ഫസല്‍ഹഖ് ഫാറൂഖി, അബ്ദുള്ള അഹമ്മദ്‌സായ്.

Content Highlight: IND vs AFG: Sanju Samson and Abhishek Sharma’s record

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more