| Saturday, 20th June 2026, 3:20 pm

ഹാട്രിക്ക് ജോഡി; അഫ്ഗാന്റെ തലയറുത്ത് രോഹിത്തും പ്രസിദ്ധും!

ഫസീഹ പി.സി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്നാം ഏകദിനം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുകയാണ്. നിലവിൽ 21 ഓവറുകൾ പിന്നിടുമ്പോൾ അഫ്ഗാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തിട്ടുണ്ട്. 52 പന്തിൽ 36 റൺസെടുത്ത ഹഷ്മത്തുള്ള ഷാഹിദിയും 39 പന്തിൽ 36 റൺസെടുത്ത അസ്മത്തുള്ള ഒമർസായിയുമാണ് ക്രീസിലുള്ളത്.

മത്സരത്തിൽ അഫ്ഗാന്റെ നാല് വിക്കറ്റുകളും വീഴ്ത്തിയത് പ്രസിദ്ധ് കൃഷ്ണയാണ്. ഇതിൽ ആദ്യം വീണ മൂന്ന് വിക്കറ്റുകൾക്കും ഒരു പ്രത്യേകതയുണ്ട്. റഹ്‌മാനുള്ള ഗുർബാസ് (ഏഴ് പന്തിൽ അഞ്ച്), ഇബ്രാഹിം സദ്രാൻ (18 പന്തിൽ 11), റഹ്മത് ഷാ (15 പന്തിൽ അഞ്ച്) എന്നിവർ ആദ്യം മടങ്ങിയ മൂന്ന് പേർ.

പ്രസിദ്ധ് എറിഞ്ഞ പന്തിൽ ക്യാച്ച് നൽകിയായിരുന്നു മൂവരുടെയും മടക്കം. ഈ മൂന്ന് പേരുടെയും വിക്കറ്റ് വീഴ്ത്തിയത് ഒരാൾ എന്ന പോലെ ക്യാച്ച് എടുത്തതും ഒരു താരം തന്നെയാണ്. സ്ലിപ്പിൽ ഫീൽഡ് ചെയ്ത രോഹിത് ശർമയാണ് ഇത്.

ഇതോടെ ഒരു സൂപ്പർ നേട്ടവും രോഹിത് സ്വന്തമാക്കി. ഒരു ഏകദിനത്തിൽ ഒരു ബൗളറുടെ ബൗളിങ്ങിൽ മൂന്ന് ക്യാച്ച് എടുക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് താരം തന്റെ പേരിൽ കുറിച്ചത്.

അതേസമയം, മത്സരത്തിൽ അഫ്ഗാൻ നിരയിൽ ദർവീഷ് റസൂലിയാണ് പുറത്തായ നാലാമൻ. അഞ്ച് പന്തിൽ വെറും റണ്ണെടുത്താണ് താരത്തിന്റെ മടക്കം.

അഫ്ഗാൻ പ്ലെയിങ് ഇലവൻ

റഹ്‌മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), ദർവീഷ് റസൂലി, റഹ്‌മത്ത് ഷാ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായ്, റാഷിദ് ഖാൻ, അല്ലാഹ് ഗസൻഫർ, സിയാവുർ റഹ്മാൻ, ഫരീദ് അഹമ്മദ്

ഇന്ത്യൻ പ്ലെയിങ് ഇലവൻ

രോഹിത് ശർമ, യശസ്വി ജെയ്‌സ്വാൾ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ഹർഷ് ദുബെ, ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്

Content Highlight: Ind vs Afg: Rohit Sharma has taken three catches of Prasidh Krishna’s bowling

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more