ന്യൂസിലാന്‍ഡിനെതിരായ രണ്ടാം മത്സരത്തിലും വിജയം നേടിയതിന് പിന്നാലെ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് ഓര്‍ഡറില്‍ മാനേജ്‌മെന്റിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്. ഓപ്പണറായ വൈഭവിനെ ഇഷാന്‍ കിഷന്റെ അഭാവത്തില്‍ വണ്‍ ഡൗണായി കളത്തിലിറക്കിയ മാനേജ്‌മെന്റിന്റെ തീരുമാനത്തെയാണ് കാര്‍ത്തിക് വിമര്‍ശിച്ചത്.
വൈഭവിനെ ഓപ്പണറായി കളിപ്പിക്കണമായിരുന്നുവെന്നും മിഡില്‍ ഓര്‍ഡറിലാണ് ഇറക്കേണ്ടിയിരുന്നതെങ്കില്‍ ശിവം ദുബെയെ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു.
മുരളി കാര്‍ത്തിക്
ക്രൈസ്റ്റ് ചര്‍ച്ചില്‍ സഞ്ജു സാംസണ്‍ പുറത്തായതിന് പിന്നാലെ മൂന്നാം നമ്പറിലാണ് വൈഭവ് സൂര്യവംശി ക്രീസിലെത്തിയത്. എന്നാല്‍ എട്ട് പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത വൈഭവ്, നാഥന്‍ സ്മിത്തിന്റെ പന്തില്‍ എക്‌സ്ട്രാ കവറില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.
സോണി സ്‌പോര്‍ട്‌സിലെ ചര്‍ച്ചയ്ക്കിടെയാണ് മുരളി കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്. വൈഭവിനെ ഓപ്പണറാക്കി സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലേക്ക് ഇറങ്ങണമായിരുന്നുവെന്നാണ് മുന്‍ താരത്തിന്റെ അഭിപ്രായം.
‘വൈഭവ് സൂര്യവംശി എവിടെയാണ് മികവ് പുലര്‍ത്തുന്നത്? അവന്‍ ഓപ്പണര്‍ എന്ന നിലയിലാണ് മികച്ചത്. അവന്‍ ഇതുവരെ മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തിട്ടില്ല. അവന്‍ ഒരു കൊച്ചു കുട്ടിയാണ്, ഒരു പ്രത്യേക രീതിയില്‍ മാത്രമാണ് ബാറ്റ് ചെയ്ത് ശീലിച്ചിട്ടുള്ളത്.
വൈഭവ് സൂര്യവംശി
അതുകൊണ്ടാണ് അനുഭവസമ്പന്നരായ കളിക്കാരെ ടീമില്‍ നിലനിര്‍ത്തുന്നത്; അതുവഴി അവര്‍ക്ക് വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇന്ത്യ മത്സരം ജയിച്ചു എന്നത് വേറെ കാര്യം, എന്നാല്‍ സൂര്യവംശിയെ കളിപ്പിക്കുകയാണെങ്കില്‍ അവന്‍ ഇന്ന് ഓപ്പണ്‍ ചെയ്യണമായിരുന്നു,’ കാര്‍ത്തിക് പറഞ്ഞു.
‘സഞ്ജു സാംസണ്‍ നിങ്ങളുടെ പ്രധാന കളിക്കാരനാണ്. അദ്ദേഹത്തിന് വ്യത്യസ്തമായ പൊസിഷനില്‍ കളിക്കാന്‍ സാധിക്കും. എന്തുകൊണ്ട് സഞ്ജു മാത്രം എന്ന് ആളുകള്‍ ചോദിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ ഒരു അനുഭവസമ്പന്നനായ കളിക്കാരനാണെങ്കില്‍ ഇത്തരത്തിലുള്ള റോളുകള്‍ ഏറ്റെടുക്കേണ്ടി വരും, പ്രത്യേകിച്ച് വൈഭവ് സൂര്യവംശിയെപ്പോലൊരു താരത്തെ ഉള്‍പ്പെടുത്തുമ്പോള്‍.
ഇന്ന് സൂര്യവംശി കളിച്ചിരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു. മിഡില്‍ ഓര്‍ഡറിലാണ് ബാറ്റ് ചെയ്യിക്കേണ്ടിയിരുന്നതെങ്കില്‍ ശിവം ദുബെയ്ക്ക് കളിക്കാമായിരുന്നു,’ താരം കൂട്ടിച്ചേര്‍ത്തു.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0ന് മുമ്പിലാണ്.
ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
Content Highlight: IND v NZ: Murali Kartik criticizes the change in Vaibhav Suryavanshi’s batting position.