തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വര്‍ധനവ്. ആറാം പ്രവര്‍ത്തി ദിനത്തിലെ കണക്കനുസരിച്ച് രണ്ട് മുതല്‍ 10ാം ക്ലാസില്‍ വരെ 40,906 കുട്ടികളുടെ വര്‍ധനവുണ്ടായെന്നാണ് വിവരം.
ഈ അധ്യയന വര്‍ഷത്തില്‍ 29 ലക്ഷത്തിലധികം കുട്ടികളുള്ളതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം 28,86,607 വിദ്യാര്‍ത്ഥികളുണ്ടായിരുന്നത് ഈ വര്‍ഷം രണ്ട് മുതല്‍ 10ാം ക്ലാസ് വരെ 29,27,513 കുട്ടികളുണ്ടെന്നാണ് പറയുന്നത്.
അതേസമയം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ പതിനായിരത്തോളം കുറവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2,50,936 കുട്ടികളുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം അത് 2,34,476 എന്ന സഖ്യയിലേക്ക് മാറിയിട്ടുണ്ട്.
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തിന് സമാനമായി 47,863 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും ഒരു കുട്ടി അധികമായി മാത്രമേ അണ്‍ എയ്ഡഡ് സ്‌കൂളില്‍ പ്രവേശനം നേടിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം 2010ല്‍ ജനിച്ച കുട്ടികള്‍ ഈ വര്‍ഷം പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയതായും 2010ല്‍ 15.75 ജനനന നിരക്കായിരുന്നു രേഖപ്പെടുത്തിയത്.
സമാനമായി 2020ല്‍ ജനിച്ച കുട്ടികള്‍ ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. 2020ലെ ജനന നിരക്ക് 12.77ആണെന്നും ഇതിനടിസ്ഥാനത്തില്‍ സ്‌കൂളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥകളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നുണ്ടെന്നും വി.ശിവന്‍ കുട്ടി പറഞ്ഞു.
Content Highlight:Increase in student enrollment in public schools; 2.9 million students enrolled in grades two to ten