| Friday, 13th March 2020, 10:23 pm

നികുതി അടച്ചിട്ടുണ്ട്; നടന്‍ വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ആദായനികുതി വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടന്‍ വിജയ്ക്ക് ക്ലീന്‍ ചീറ്റ നല്‍കി ആദായ നികുതി വകുപ്പ്. ബിഗില്‍, മാസ്റ്റര്‍ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി അടച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ്
ആദായനികുതി വകുപ്പ് വിജയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. 50 കോടി രൂപയാണ് വിജയ്ക്ക് ബിഗിലിന് ലഭിച്ച പ്രതിഫലം.മസ്റ്ററിന് 80 കോടിയും.

കഴിഞ്ഞ ദിവസം വിജയുടെ പനയൂരിലെ വീട്ടില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. മാസ്റ്റര്‍ സിനിമയുടെ നിര്‍മാതാക്കളിലൊരാളെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പരിശോധന.

ഫെബ്രുവരിയില്‍ വിജയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണമൊന്നും പിടിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് സാധിച്ചിരുന്നില്ല. ഇന്‍കം ടാക്‌സ് വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇക്കാര്യം പറഞ്ഞിരുന്നു.

അന്ന് വിജയിയുടെ വീടിന് പുറമെ ബിഗില്‍ ചിത്രത്തിന്റെ വിതരണക്കാരന്‍ സുന്ദര്‍ അറുമുഖം, നിര്‍മ്മാതാക്കളായ എ.ജി.എസ്, ഫിനാന്‍സിയര്‍ അന്‍ബുച്ചെഴിയന്‍ എന്നിവരുടെ ഓഫീസിലും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ബിഗില്‍ ചിത്രം മുന്നൂറ് കോടിയലധികം രൂപ കളക്ഷന്‍ നേടിയതുമായി ബന്ധപ്പെട്ടായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന.

24 മണിക്കൂറോളം വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു വിജയിയെ അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more