പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച് സംഭവത്തില്‍ മര്‍ദനമേറ്റ യുവാവിനെതിരെയും കേസ്.
അസഭ്യം പറഞ്ഞതിനും കാറിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇത് ഒരു സ്വാഭാവിക നടപടി മാത്രമാണെന്നാണ് പൊലീസിന്റെ വിശദീകരണം.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്. അഗളി സ്വദേശി ഷിബു എന്ന 19 വയസുകാരനാണ് ക്രൂരമര്‍ദനത്തിനിരയായത്. വാഹനത്തിന് മുന്നില്‍ വീണെന്ന് പറഞ്ഞാണ് യുവാവിനെ കെട്ടിയിട്ട് ഒരു സംഘം മര്‍ദിച്ചത്.
ഏകദേശം ഒരു മണിക്കൂര്‍ ഇവര്‍ ഷിബുവിനെ മര്‍ദിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വഴിയിലുണ്ടായിരുന്ന കല്ലില്‍ തട്ടി ഷിബു കാറിന് മുന്നില്‍ വീഴുകയായിരുന്നെന്നും ഇതില്‍ പ്രകോപിതരായി യാത്രക്കാര്‍ മര്‍ദിച്ചെന്നുമാണ് വിവരം. യുവാവിനെ മര്‍ദിച്ച ആളുകള്‍ ഇയാളുടെ വീട്ടുകാരെ വിളിച്ച് അസഭ്യം പറഞ്ഞുകയും ഭീഷണിപ്പെടുത്തിയതായും ചെയ്തതായി കുടുംബം പറഞ്ഞിരുന്നു.
മര്‍ദ്ദനമേറ്റ് അവശനായ യുവാവിനെ അത് വളി പോവുകായിരുന്ന പരിചയക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതികളെ കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയിരുന്നു. യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും പ്രതികളെ പിടികൂടുന്നതില്‍ കാലതാമസം വരുത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികള്‍ പിടിയിലായത്.
Content Highlight: Incident of tying up and beating a tribal youth in Attappadi; Case filed against the tribal youth