| Monday, 15th June 2026, 12:57 pm

പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ്; തിക്കിലും തിരക്കിലും മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു

നിഷാന. വി.വി

കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര പദ്ധതിയായ പ്രിയദര്‍ശിനിയുടെ ഉദ്ഘാടന ചടങ്ങിനിടെയുള്ള തിക്കിലും തിരിക്കിലും മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. ബസ്സിനുള്ളില്‍ വെച്ചാണ് മന്ത്രിയുടെ തലയില്‍ പായസം വീണത്.
പെട്ടെന്ന് തന്നെ കൂടെയുണ്ടായിരുന്ന ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും തുടച്ച് വൃത്തിയാക്കി. മന്ത്രി തുടര്‍ന്ന് ചിന്നക്കടവ് വരെ ഇതേ ബസില്‍ തന്നെ യാത്ര ചെയ്യുകയും ചെയ്തു.

അതിനുശേഷം അവിടെ നിന്നും മടങ്ങുകയുമാണുണ്ടായത്. ചടങ്ങില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ പരിശോധിച്ച് വരികയാണ്.

യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചടങ്ങില്‍ പായസ വിതരണവും ലഡു വിതരവും നടത്തിയിരുന്നു. ഇന്ന് രാവിലെയായിരുന്നു പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നടന്നത്. അതിന്റെ ഭാഗമായി വിവിധ ഡിപ്പോകളിലും ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

Content Highlight: Inauguration ceremony of Priyadarshini free travel scheme; Minister Bindu Krishna gets hot stew on her head in the stampede

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more