വാഷിങ്ടണ്‍: ഉടനെ ഇറാനെ ആക്രമണത്തില്‍ നിന്നും മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ഇറാന്‍ വിടുമെന്നാണ് ട്രംപിന്റെ പ്രസ്താവന.
‘ഞാന്‍ ചെയ്യേണ്ടത് ഇറാന്‍ വിടുക മാത്രമാണ്, നമ്മള്‍ അത് വളരെ വേഗം ചെയ്യും, അവര്‍ തകര്‍ന്നുവീഴും. ഞങ്ങള്‍ ജോലി പൂര്‍ത്തിയാക്കുകയാണ്, രണ്ടാഴ്ചയ്ക്കുള്ളില്‍, ഒരുപക്ഷേ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍, ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു,’ ഉയര്‍ന്ന ഇന്ധന വിലയെ കുറിച്ച് സംസാരിക്കുന്നതിനിടെ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇറാനുമായി കരാറിലെത്തിയാലും ഇല്ലെങ്കിലും യു.എസ് നടപടികള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതുമായി ബന്ധപ്പെട്ട് ഇറാന്‍ തങ്ങളുമായി ഒരു കരാറിലും ഏര്‍പ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നമുക്ക് ഒരു കരാറുണ്ടോ ഇല്ലയോ എന്നത് പ്രശ്‌നമല്ല. അവരെ ഏറെ കാലത്തേക്ക് ശിലായുഗത്തിലേക്ക് തള്ളിവിടും. ആണവായുധം നിര്‍മിക്കാന്‍ ഇറാന് സാധിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞാല്‍ അവിടം വിടും,’ ട്രംപ് വിശദീകരിച്ചു.
നേരത്തെ, ഹോര്‍മസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാ രാജ്യങ്ങളും നടപടിയെടുക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തിരുന്നു.
‘നിങ്ങളുടെ സ്വന്തം എണ്ണ എടുക്കുക,’ ട്രംപ് ലോകരാജ്യങ്ങളോട് പറഞ്ഞു. ‘നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഇല്ലാതിരുന്നതുപോലെ, ഇനി നിങ്ങളെ സഹായിക്കാന്‍ യു.എസ്.എ ഉണ്ടാകില്ല. ഇറാന്‍ അടിസ്ഥാനപരമായി തകര്‍ന്നു. ബുദ്ധിമുട്ടുള്ള ഭാഗം കഴിഞ്ഞു. പോയി നിങ്ങളുടെ സ്വന്തം എണ്ണ വാങ്ങൂ,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഹോര്‍മുസ് കടലിടുക്ക് തുറന്നുകിട്ടുമെന്ന് ഉറപ്പാക്കാന്‍ യു.എസ് തയ്യാറെടുപ്പുകളുടെ സിംഹഭാഗവും നടത്തിയിട്ടുണ്ട്. എന്നാല്‍, മുന്നോട്ട് പോകുമ്പോള്‍ ഇത് തങ്ങളുടെ മാത്രം പ്രശ്നമല്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കരസേന ഇറാനില്‍ ഇടപെടുന്നത് സംബന്ധിച്ച് സ്ഥിരീകരണം നടത്താനും ഹെഗ്‌സെത്ത് വിസമ്മതിച്ചു.
വരാനിരിക്കുന്ന ദിവസങ്ങള്‍ നിര്‍ണായകമായിരിക്കും. ഇറാന് അക്കാര്യം അറിയാം, അവര്‍ക്ക് സൈനികമായി അതിനെക്കുറിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഹെഗ്സെത്ത് അവകാശപ്പെട്ടിരുന്നു.
Content Highlight: In two weeks or two days, will leave Iran soo, with says Trump