| Tuesday, 2nd September 2014, 12:12 pm

മക്കള്‍ ഡിസൈന്‍ ചെയ്ത വിവാഹ വസ്തത്തില്‍ അഞ്ജലീന ജോളി; 'രഹസ്യ വിവാഹ'ഫോട്ടോകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: നാലു ദിവസം കഴിഞ്ഞാണ് ലോകം ആ വിവാഹ വാര്‍ത്ത അറിഞ്ഞത്, ഹോളിവുഡ്‌  സൂപ്പര്‍താരങ്ങളായ ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും വിവാഹവാര്‍ത്ത. അത്രയ്ക്ക് രഹസ്യമായായിരുന്നു വിവാഹം നടന്നത്. ഇപ്പോള്‍ ഹലോ, പീപ്പിള്‍ എന്നീ അമേരിക്കന്‍ മാസികകളിലൂടെ തങ്ങളുടെ വിവാഹ ഫോട്ടോകള്‍ ലോകവുമായി പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.

വിവാഹ വസ്ത്രത്തില്‍ ആഞ്ജലീന ജോളി പ്രത്യക്ഷപ്പെടുന്നതും വധൂവരന്മാര്‍ പരസ്പരം ചുംബിക്കുന്നതുമായ ഫോട്ടോകളാണ് മാസികകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരുടെയും വിവാഹ ഫോട്ടോകള്‍ ആദ്യമായാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ആഞ്ജലീന ജോളിയ്ക്ക് വിവാഹവസ്ത്രം ഡിസൈന്‍ ചെയ്യുന്നതില്‍ അവരുടെ ആറുമക്കളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചുവെന്നാണ് പീപ്പിള്‍ മാഗസിന്‍ പറയുന്നത്. വെഡ്ഡിങ് ഗൗണ്‍ ഡിസൈന്‍ ചെയ്യുന്നതിലാണ് മക്കളുടെ സംഭാവനയെന്നും മാഗസിന്‍ വ്യക്തമാക്കുന്നു.

[]ചാറ്റൂ മറാവെല്‍ പള്ളിയില്‍ ഇരുപതോളം വരുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. ആഗസ്റ്റ് 23നായിരുന്നു വിവാഹം നടന്നത്.

“അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട സംഭവമായിരുന്നു. സന്തോഷവും സമാധാനവും സ്വസ്ഥതയും വേണമായിരുന്നു.” ഇരുവരും  രഹസ്യമായി വിവാഹം നടത്തിയതിനെ കുറിച്ചും മാഗസിനുകളില്‍ വ്യക്തമാക്കുന്നു. “ഞങ്ങളുടെ മക്കളുമായും ബന്ധുക്കളുമായും പങ്കുവെയ്‌ക്കേണ്ട മുഹൂര്‍ത്തമായിരുന്നു വിവാഹം” എന്നാണ് അവര്‍ പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more