| Tuesday, 21st February 2017, 10:23 am

കമല്‍ഹാസന്‍ പൊങ്ങച്ചക്കാരനായ വിഡ്ഢിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി: സംസ്‌കാരശൂന്യതയുടെ കാര്യത്തില്‍ നിങ്ങളുടെ പ്രാവീണ്യം തനിക്കില്ലെന്ന് കമല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ട്വിറ്ററില്‍ പരസ്പരം ഏറ്റുമുട്ടി നടന്‍ കമല്‍ഹാസന്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യമന്‍ സ്വാമിയും. കമല്‍ നട്ടെല്ലില്ലാത്തവനാണെന്നും പൊങ്ങച്ചക്കാരനായ വിഡ്ഢിയാണെന്നും പറഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആദ്യം രംഗത്തുവന്നത്.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശങ്ങള്‍ക്ക് സംസ്‌ക്കാരശൂന്യമായ ഭാഷയുടെ കാര്യത്തില്‍ സ്വാമിയുടെയത്ര പ്രാവീണ്യം തനിക്കില്ല എന്നായിരുന്നു കമല്‍ഹാസന്‍ മറുപടി നല്‍കിയിരിക്കുന്നത്.

“എനിക്ക് പോരാട്ടത്തിന്റെ ഒരെല്ലേ ഉള്ളൂ. അതുതന്നെ ധാരാളം സുബ്രഹ്മണ്യന്‍ സ്വാമി.” എന്നും കമല്‍ മറുപടി നല്‍കി.


Also Read: സാരമില്ല മകളേ.. ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ അടിച്ചു നനച്ചു കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക: ആക്രമിക്കപ്പെട്ട നടിയോട് സുഗതകുമാരി


“മോശമായ ഭാഷയില്‍ പ്രതികരിക്കുന്നില്ല. രാഷ്ട്രീയ വാഗ്വാദങ്ങളില്‍ എന്നെക്കാള്‍ അനുഭവപരിചയം അദ്ദേഹത്തിനാണ്. എല്ലില്ലാതെ കഴിക്കാനായിരിക്കും അദ്ദേഹത്തിന് ഇഷ്ടം. പക്ഷെ എനിക്ക് അങ്ങനെയല്ല.” എന്നും കമല്‍ഹാസന്‍ പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി വിഷയത്തിലായിരുന്നു ഇരുവരും ട്വിറ്ററില്‍ കൊമ്പു കോര്‍ത്തത്. ജനം പറഞ്ഞാല്‍ തമിഴ്‌നാടിനെ നയിക്കാന്‍ കമലിനെ ബി.ജെ.പി ക്ഷണിക്കുമോയെന്ന ചോദ്യത്തിന് രൂക്ഷമായി മറുപടി പറഞ്ഞായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി കമലിനെ വിഡ്ഢിയെന്നു വിളിച്ചത്.

ബി.ജെ.പിയുടെ കാര്യം തനിക്കറിയില്ലെന്നും എന്നാല്‍ താന്‍ എതിര്‍ക്കുമെന്നുമായിരുന്നു സ്വാമിയുടെ മറുപടി.

എന്നാല്‍ തമിഴ്നാട്ടുക്കാരെ പൊറുക്കികള്‍ എന്ന് വിളിച്ച സുബ്രഹ്മണ്യസ്വാമിക്ക് അദ്ദേഹത്തിന്റെ സംസ്‌ക്കാരത്തിലുള്ള മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു കമലിന്റെ മറു ട്വീറ്റ്. അദ്ദേഹത്തെ താന്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തമിഴ്ജനത തന്നെ എതിര്‍ത്തുകൊള്ളുമെന്നും കമല്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more