| Saturday, 16th April 2016, 2:24 pm

ജലക്ഷാമം രൂക്ഷമായ ലാത്തൂരില്‍ മന്ത്രിയുടെ സന്ദര്‍ശനത്തിനായി പാഴാക്കിയത് പതിനായിരം ലിറ്റര്‍ വെള്ളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്ര: ജലക്ഷാമം രൂക്ഷമായ ലാത്തൂരില്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹെലിപ്പാഡ് ഒരുക്കാന്‍ വെള്ളം ഉപയോഗിച്ചത് വിവാദമാകുന്നു. പ്രദേശത്തെ ജലപ്രതിസന്ധിയെ കുറിച്ച് മനസിലാക്കാന്‍ റവന്യു മന്ത്രി ഏക്‌നാഥ് ഘാട്‌സെ എത്തിയപ്പോഴാണ് ഹെലിപ്പാഡിന് വേണ്ടി ഇത്രയധികം വെള്ളം പാഴാക്കിയത്.

40 മിനുട്ട് മാത്രം റോഡ്‌യാത്ര വേണ്ട ബെല്‍കുന്തില്‍ നിന്നും ലാത്തൂരിലേക്ക് പോകാനാണ് മന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്.

കുടിവെള്ളമില്ലാത്തതിന്റെ പേരില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും ട്രെയിനുകളില്‍ വെള്ളമെത്തിച്ചാണ് ഇവിടെ ജലവിതരണം നടത്തുന്നത്. വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നും ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റണമെന്നും മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മഹാരാഷ്ട്രയില്‍ ഏറ്റവും കുടുതല്‍ ജലപ്രതിസന്ധി നേരിടുന്ന മറാത്ത്‌വാഡയില്‍ ഉള്‍പ്പെടുന്നതാണ് ലാത്തൂര്‍. കൃഷിനാശം കാരണം നിരവധി കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്.

We use cookies to give you the best possible experience. Learn more