| Wednesday, 25th July 2018, 8:50 pm

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്; ഇമ്രാന്‍ഖാന്റെ പാര്‍ട്ടി മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ തെഹ്‌രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി മുന്നില്‍. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ രാജ്യത്തെ പ്രബല കക്ഷികളായ നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗും ബിലാവല്‍ ബൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പിന്നിലാണ്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തെഹ്‌രീക്-ഇ-ഇന്‍സാഫ് 60 സീറ്റിലും പി.എം.എല്‍ 43 സീറ്റിലും പി.പി.പി 26 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

ALSO READ: നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എന്‍.ഡി.എ ഘടകകക്ഷി നേതാവ്

12570 സ്ഥാനാര്‍ത്ഥികളും 30 രാഷ്ട്രീയപാര്‍ട്ടികളുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 106 മില്ല്യണ്‍ വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പില്‍ ഭാഗമാവുന്നത്.

272 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more