മുംബൈ: ബോളിവുഡ് സൂപ്പര്താരം ആമിര് ഖാന്റെ അനന്തരവനും നടനുമായ ഇമ്രാന് ഖാന് ലീവ് ഇന്ത്യ നോട്ടീസ് അയച്ച് മുംബൈ പൊലീസ്. ഈ മാസം ഒക്ടോബര് 28നകം രാജ്യം വിടാനാണ് അദ്ദേഹത്തിന് നിര്ദേശം നല്കിയിരിക്കുന്നത്.
ലഭ്യമായ വിവരങ്ങള് അനുസരിച്ച് ഇമ്രാന് ഖാന് അമേരിക്കന് പൗരത്വവും പാസ്പോര്ട്ടുമാണുള്ളത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ചരിത്രപ്രസിദ്ധമായ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില് ഇമ്രാന് ഖാന് പങ്കെടുത്തിരുന്നു. പിന്നാലെ പൊലീസ് അദ്ദേഹത്തെ പൊലീസ് ക്സ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇന്ത്യന് പൗരനല്ലാതിരിക്കെ രാഷ്ട്രീയ സ്വഭാവമുള്ള ഇത്തരം പ്രതിഷേധങ്ങളില് പങ്കെടുത്തു എന്നാരോപിച്ചാണ് നടപടി. ഇമിഗ്രേഷന് നിയമത്തിലെ പ്രസക്ത വകുപ്പുകള് പ്രകാരമാണ് അദ്ദേഹത്തിനെതിരെ ഈ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വാനിലിരിക്കുന്ന തന്റെ ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളില് പങ്കുവെക്കുകയും ചെയ്തിരുന്നു. ഒക്ടോബര് 12ന് ബി.ജെ.പി നേതാവ് കിരിത് സോമയ്യ ഈ സംഭവത്തില് ഔദ്യോഗികമായി പരാതി നല്കുകയും ഇമ്രാന് ഖാന് അമേരിക്കന് പൗരത്വമുള്ളതിനാല്, ഇന്ത്യന് പൗരനല്ലാതിരുന്നിട്ടും അദ്ദേഹം രാഷ്ട്രീയ പ്രതിഷേധങ്ങളില് പങ്കെടുത്തത് നിയമലംഘനമാണെന്ന് കാണിച്ച് നടപടിയെടുക്കാന് ആവശ്യപ്പെടുകയും ചെയ്തു. ഈ പരാതിയുടെയും ഇമിഗ്രേഷന് ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് അദ്ദേഹത്തിന് ‘ലീവ് ഇന്ത്യ’ നോട്ടീസ് നല്കിയിരിക്കുന്നത്.
Content Highlight: Imran Khan must leave the country; Mumbai Police issues notice following his participation in a CJP protest.