ഇസ്‌ലാമാബാദ്: രാജ്യമെമ്പാടും സ്വാതന്ത്ര്യ സമരം നടത്താന്‍ ആഹ്വാനം ചെയ്ത് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
‘സ്വാതന്ത്ര്യം എളുപ്പത്തില്‍ വരുന്നതല്ല. നിങ്ങളത് നേടിയെടുക്കണം. നിങ്ങള്‍ അതിന് വേണ്ടി ത്യാഗം ചെയ്യേണ്ടിവരും,’സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് മോചിതനായതിന് ശേഷം ശനിയാഴ്ച രാത്രി യുട്യൂബില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ ഇമ്രാന്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത് മുതല്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഖാന്‍. അഴിമതി കേസില്‍ തടങ്കലില്‍ വെച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച ഇമ്രാന്‍ ഖാന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീഖ്-ഇ-സാഫ് പാര്‍ട്ടിയിലെ പല നേതാക്കളും അറസ്റ്റിലാണ്.
ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ പിന്തുണക്കുന്ന പ്രവര്‍ത്തകര്‍ തെരുവിലാകെ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഇമ്രാനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി റോഡുകള്‍ തടഞ്ഞ് വന്‍ പ്രതിഷേധമായിരുന്നു നടത്തിയത്. ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ കിഡ്‌നാപ്പ് എന്നായിരുന്നു പ്രവര്‍ത്തകര്‍ വിളിച്ചിരുന്നത്.
ഇമ്രാന്‍ ഖാന്റെ മോചനത്തിന് ശേഷം പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചിരുന്നു. അതേസമയം ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിന് ശേഷം തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് കൊണ്ട് നിരവധി റാലികള്‍ അദ്ദേഹം നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒരു റാലിയില്‍ പങ്കെടുക്കുന്നതിനിടെ ഇമ്രാന്‍ ഖാനെ വധിക്കാനുള്ള ശ്രമവും നടന്നിരുന്നു. സംഭവത്തില്‍ രാജ്യത്തെ സൈന്യത്തിനെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു.
Contenthighlight: Imran khan call for freedom protest