| Saturday, 28th June 2025, 6:08 pm

ട്രംപും മറ്റുള്ളവരും ഇത്രയേറെ അസഹിഷ്ണുത പ്രകടിപ്പിക്കാൻ മാത്രം ആരാണ് ഈ 33 കാരൻ?

ജിൻസി വി ഡേവിഡ്

ന്യൂയോർക്ക് നഗരത്തിന്റെ രാഷ്ട്രീയ ഭാവി തിരുത്തിയെഴുതുന്ന ഒരു തെരഞ്ഞെടുപ്പ് ദിനത്തിൽ സൂര്യൻ അസ്തമിക്കുമ്പോൾ, ക്വീൻസിലെ അസ്റ്റോറിയയിൽ പ്രതീക്ഷാഭരിതരായ ജനക്കൂട്ടത്തിന് മുന്നിൽ സൊഹ്‌റാൻ മംദാനി നിന്നു.

‘ഇന്ന് രാത്രി നമ്മൾ ചരിത്രം സൃഷ്ടിച്ചു’ ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കോയ്മ നേടിയതിന് പിന്നാലെ സൊഹ്‌റാൻ മംദാനിയെന്ന 33 കാരൻ തന്റെ അണികളോട് പറഞ്ഞു.

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പിന്റെ 95 ശതമാനം ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 2021ൽ ലൈംഗിക പീഡന ആരോപണങ്ങളെത്തുടർന്ന് സ്ഥാനം രാജിവച്ച മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെക്കാൾ 43.5 ശതമാനം വോട്ടുകൾ മംദാനി നേടി. മംദാനിയുടെ സുനിശ്ചിതമായ വിജയത്തിനെതിരെ അസഹിഷ്ണുത പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരെ എത്തിയിരിക്കുകയാണ്.

സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റിയുടെ മേയറാകുന്നതോടെ അദ്ദേഹം ന്യൂയോർക്ക് നഗരത്തിലെ ആദ്യ മുസ്‌ലിം മേയറും ആദ്യ ഇന്ത്യൻ-അമേരിക്കൻ മേയറും ആകും. ട്രംപും മറ്റുള്ളവരും ഇത്രയേറെ അസഹിഷ്ണുത പ്രകടിപ്പിക്കാൻ മാത്രം ആരാണ് ഈ 33 കാരൻ?

Content Highlight: Immigrant running for New York mayor to make history with revolutionary stances; Sohran Mamdani

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം