പാകിസ്ഥാന് വുമണ്‍സിനെതിരെ മൂന്ന് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ശ്രീലങ്ക. ദാംബുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ലങ്കന്‍ വനിതകള്‍ വിജയിച്ചുകറിയത്.
മത്സരത്തില്‍ ടോസ് നേടിയ ലങ്ക ഫീല്‍ഡ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. തുടര്‍ന്ന് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ലങ്കയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ഇമേഷ ദുലാനിയാണ്. 64 പന്തുകളില്‍ നിന്ന് ഒരു സിക്‌സും 17 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 101 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആദ്യമായാണ് താരം അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി സ്വന്തമാക്കുന്നത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കൊഡ് സ്വന്തമാക്കാനും ദുലാനിക്ക് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വനിതാ ടി-20യില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരമായിരിക്കുകയാണ് ഇമേഷ ദുലാനി. 157.81 എന്ന സ്‌ട്രൈക്ക് റേറ്റ്‌ലാണ് താരം കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. നേരിട്ട 63ാം പന്തിലായിരുന്നു ദുലാനിയുടെ സെഞ്ച്വറി.
മത്സരത്തില്‍ ദുലാനിക്ക് പുറമെ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവാണ്. 22 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 39 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ കേശവി ദില്‍ഹാരി 11 റണ്‍സും നേടിയരുന്നു. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.
പാകിസ്ഥാന് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത് രണ്ട് വിക്കറ്റ് നേടിയ നഷ്ര സന്ധുവാണ്. ഹുമ്‌ന ബിലാല്‍, ഉമ്മി ഹനി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
അതേസമയം ബാറ്റിങ്ങില്‍ പാകിസ്ഥാന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഓപ്പണര്‍ ഷവാല്‍ സുല്‍ഫിഖറാണ്. 14 പന്തില്‍ ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടെ 63 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റനും ഓപ്പണറുമായ മുബീന അലി 24 പന്തില്‍ 42 റണ്‍സും നേടി. ഇമാന്‍ നസീര്‍ 21 റണ്‍സും ടീമിന് സംഭാവന നല്‍കി.
ശ്രീലങ്കയ്ക്ക് വേണ്ടി കവിഷ ദില്‍ഹാരി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാവ്യ കവിന്തി, സുഗന്ധിക കുമാരി, ചാമുണ്ഡി പ്രബോധ എന്നിവര്‍ ഓരോ വിക്കറ്റും നേടി. പരമ്പരയിലെ അടുത്ത മത്സരം ഓഗസ്റ്റ് രണ്ടിനാണ്. ദാംബുള്ള സ്‌റ്റേഡിയം തന്നെയാണ് വേദി.
Content Highlight: Imesha Dulani Achieve Great Record Against Pakistan Women’s In T-20i