| Thursday, 3rd September 2015, 11:45 am

കല്‍ബുര്‍ഗിയുടെ കൊലയാളികളെന്നു സംശയിക്കുന്നവരുടെ രേഖാചിത്രം പുറത്തുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയെ വെടിവച്ചു കൊന്നവരെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രങ്ങല്‍ പോലീസ് പുറത്തിറക്കി. കല്‍ബുര്‍ഗിയുടെ കുടുംബാംഗങ്ങളില്‍ നിന്നും പരിസരവാസികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രങ്ങള്‍ തയ്യാറാക്കിയത്. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് ചിത്രത്തിലുള്ളത്. ഇവര്‍ക്കായി തിരച്ചിലും തുടങ്ങിയിട്ടുണ്ട്.

കൊലപാതകം നടന്ന ആഗസ്റ്റ് 30ന് കല്‍ബുര്‍ഗിയുടെ കല്ല്യാണ്‍ നഗറിലെ വീടിനു സമീപത്ത് രണ്ടുപേരെ സംശയാസ്പദമായി കണ്ടിരുന്നുവെന്നാണ് പരിസരവാസികള്‍ മൊഴി നല്‍കിയത്. കല്‍ബുര്‍ഗിയുടെ വീട്ടുകാരും കൊലയാളികളെ കണ്ടിരുന്നു. വീടിനു സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്. എസ്.പി ഡി.സി. രാജപ്പയുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

Latest Stories

We use cookies to give you the best possible experience. Learn more