ന്യൂദല്‍ഹി: പുതിയ 2000 രൂപയുടെ നോട്ടുകള്‍ എന്ന തരത്തില്‍ കറന്‍സി നോട്ടുകളുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. നോട്ടിന്റെ പ്രിന്റിങ് മൈസൂരുവിലെ കേന്ദ്രത്തില്‍ പൂര്‍ത്തിയായി എന്നും ഉടന്‍ ഇത് പുറത്തിറങ്ങുമെന്നുമാണ് ഇതിനൊപ്പം പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇതുസംബന്ധിച്ച് ഒരു സ്ഥിരീകരണവും റിസര്‍വ്വ് ബാങ്ക് ഇതുവരെ നടത്തിയിട്ടില്ല. ട്വിറ്ററിലും മറ്റും പ്രചരിക്കുന്ന ചിത്രങ്ങള്‍ ആധികാരികമാണോ എന്നത് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
2000 രൂപ മൂല്യമുള്ള നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ഒക്ടോബര്‍ 21ന് ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പുതിയ നോട്ടുകള്‍ പുറത്തിറക്കാനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
നിലവില്‍ 1000 രൂപയുടെ നോട്ടാണ് ഏറ്റവും മൂല്യമുള്ള ഒറ്റനോട്ട്.