| Monday, 22nd April 2019, 9:00 pm

കൊച്ചിയിലെ വോട്ടര്‍മാര്‍ ബുദ്ധിയുള്ളവര്‍; തനിക്ക് ജയമുറപ്പ് ; ഇന്ന് 'റിലാസേഷന്റെ' ദിവസമാണെന്നും കണ്ണന്താനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയിലെ വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണെന്നും തെരഞ്ഞെടുപ്പില്‍ തനിക്ക് ജയം ഉറപ്പാണെന്നും എറണാകുളം ലോക്‌സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം.

മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊച്ചിയിലെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാം ഇവിടെ കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നത് ആരാണെന്നും അതും ചെറിയ കാര്യങ്ങളല്ല വല്ല്യ കാര്യങ്ങള്‍ , കൊച്ചിയെ ടൂറിസ് ഹബ്ബാക്കുന്നത്. ഐ.ടിയുടെ വലിയ കേന്ദ്രമാക്കുന്നത്. സ്‌പോര്‍ട്‌സ് ഹബ്ബാക്കുന്നത്. ഇതൊക്കെ ചെയ്യാന്‍ കഴിവുള്ള ഒരാളെ തെരഞ്ഞെടുക്കാന്‍ എന്നും കണ്ണന്താനം പറഞ്ഞു.

കേന്ദ്രത്തില്‍ സി.പി.ഐ.എമ്മോ കോണ്‍ഗ്രസോ അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും മോദി തന്നെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

നിശബ്ദ പ്രചാരണ ദിവസം എങ്ങിനെയായിരുന്നു എന്ന ചോദ്യത്തിന് ഇന്ന് ഒരു ഫേമസ് ആളിന്റെ വാക്കില്‍ പറയുകയാണെങ്കില്‍ റിലാസേഷന്റെ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കടപ്പാട് മനോരമ

അതേസമയം ഇന്ന് നടന്‍ മോഹന്‍ലാലിനെ അല്‍ഫോണ്‍സ് കണ്ണന്താനം സന്ദര്‍ശിച്ചിരുന്നു. എറണാകുളം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.രാജീവും തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും മോഹന്‍ലാലിനെ സന്ദര്‍ശിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more