| Friday, 7th February 2020, 12:12 pm

'ഇത്തരം ചിന്താഗതിയുമായി നിങ്ങള്‍ ഞങ്ങളുടെ പടി കടക്കില്ല'; മുസ്‌ലിം ജീവനക്കാരനെ അധിക്ഷേപിച്ച ഉപഭോക്താവിന് മറുപടി നല്‍കി ഐക്കിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വീഡന്‍: മുസ്‌ലിം ജീവനക്കാരനെതിരെ വംശീയ പരാമര്‍ശം നടത്തിയ ഉപഭോക്താവിന് മറുപടി നല്‍കി ഇക്കിയ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ റീട്ടെയ്ല്‍ ശൃംഖലയാണ് ഐക്കിയ.

തങ്ങളുടെ കമ്പനിക്ക് കൃത്യമായ മുല്യങ്ങളുണ്ടെന്നും ജാതി-മത-ലിംഗ-വംശ വേര്‍തിരിവില്ലാതെ എല്ലാവരേയും ബഹുമാനിക്കണമെന്നതാണ് തങ്ങളുടെ നയമെന്ന് കമ്പനി വ്യക്തമാക്കി.
ഒരാളെ വസ്ത്രം കൊണ്ട് അളക്കുന്നതിന് മുന്‍പ് നിങ്ങള്‍ ആ വ്യക്തിയെ മനസ്സിലാക്കണമെന്നും കമ്പനി പറഞ്ഞു.

തലയില്‍ക്കെട്ടുള്ള ഒരു ക്യാഷ്യറെ കാണാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ഇനി സ്‌റ്റോറിന്റെ പടി കടക്കില്ലെന്നുമായിരുന്നു ഒരു ഉപഭോക്താവിന്റെ റിവ്യു. ഈ റിവ്യൂവിനാണ് കമ്പനി മറുപടി നല്‍കിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വിവേചനപരമായ നിങ്ങളുടെ അഭിപ്രായത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല. തീര്‍ച്ചയായും, നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്, പക്ഷേ അവ പരസ്യമായി പ്രസിദ്ധീകരിക്കുന്നത് നിങ്ങളെ നിയമത്തിന്റെ കണ്ണിലെത്തിക്കും. ഇത്തരം ചിന്താഗതിയുമായി നിങ്ങള്‍ മേലില്‍ ഞങ്ങളുടെ സ്റ്റോറിലേക്ക് കടക്കില്ല, ” കമ്പനി വ്യക്തമാക്കി. ഇക്കിയ സ്വീകരിച്ച നിലപാടിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘നിങ്ങളുടെ സഹിഷ്ണുതയ്ക്ക് അഭിനന്ദനങ്ങള്‍’ , ‘മനോഹരം നിങ്ങളുടെ ധൈര്യത്തിനും വിശാല മനസ്സിനും സല്യൂട്ട്’ എന്നിങ്ങനെ സമൂഹ മാധ്യമങ്ങളില്‍ ഐക്കിയയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more