| Wednesday, 5th September 2018, 8:11 am

പെണ്‍കുട്ടികളെ 'നല്ല മരുമക്കളാക്കാനുള്ള' കോഴ്‌സുമായി ബനാറസ് ഹിന്ദു യുണിവേഴ്‌സിറ്റി; വസ്ത്രധാരണത്തിനും സോഷ്യല്‍ മീഡിയ ഉപയോഗത്തിനും പ്രത്യേക സിലബസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: പെണ്‍കുട്ടികളെ “നല്ല മരുമക്കളാക്കാനുള്ള” കോഴ്‌സുമായി യുണിവേഴ്‌സിറ്റിയും. പെണ്‍കുട്ടികളെ ഉത്തരവാദിത്വമുള്ള മരുമക്കളാക്കാന്‍ ബനാറസ് ഹിന്ദു യുണിവേഴ്‌സിറ്റിയാണ് കോഴ്‌സ് ആരംഭിക്കുന്നത്.

ആദര്‍ശ്ബഹു എന്ന പേരില്‍ ആരംഭിക്കുന്ന ഈ കോഴ്‌സിന്റെ കാലാവധി മൂന്ന് മാസമാണ്. കോഴ്‌സ് പൂര്‍ത്തിയാക്കി നല്ല മരുമകളെന്ന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാമെന്നാണ് ബനാറസ് യൂണിവേഴ്‌സിറ്റിയുടെ അവകാശവാദം.

സ്വകാര്യകമ്പനിയായ യങ് സ്‌കില്‍ഡ് ഇന്ത്യയുമായി ചേര്‍ന്നാണ് യൂണിവേഴ്‌സിറ്റി കോഴ്‌സ് നടത്താന്‍ ഉദ്ദേശിക്കുന്നത്. യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഐ.ഐ.ടി വിഭാഗമാണ് കോഴ്‌സ് നടത്തുക.

Also Read കുടുംബം പുലര്‍ത്താന്‍ ഭിക്ഷയെടുത്ത് ദേശീയ കായിക താരം

വിവാഹിതരാവാന്‍ പോകുന്ന പെണ്‍കുട്ടികളെ ആത്മവിശ്വാസം ഉള്ളവരാക്കുക, ആശയവിനിമയശേഷി ഉണ്ടാക്കുക എന്നീ കാര്യങ്ങളില്‍ പ്രധാനമായും പരിശീലനം നല്‍കുമെന്നാണ് യങ് സികില്‍ഡ് ഇന്ത്യയുടെ സി.ഇ.ഒ നീരജ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞത്.

പെണ്‍കുട്ടികളുടെ വസ്ത്രധാരണം, സോഷ്യല്‍ മീഡിയയുടെ ഉപയോഗം എന്നിവയ്ക്കും പ്രത്യേകം പരിശീലനം സിലബസില്‍ പറയുന്നുണ്ട്. അഭിമുഖത്തിന് ശേഷം മാത്രമാണ് ആദ്യബാച്ചിലേക്കുള്ള പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുക എന്നാണ് നീരജ് പറയുന്നത്.

അതേസമയം വിചിത്രമായ ഈ കോഴ്‌സിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. എന്ത് കൊണ്ടാണ് നല്ല മരുമകനാകാന്‍ ആണ്‍കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നില്ലെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

We use cookies to give you the best possible experience. Learn more