| Wednesday, 21st October 2026, 6:58 am

പാകിസ്ഥാന് മാത്രം സ്വന്തമായ ചരിത്രത്തിലേക്ക് ന്യൂസിലാന്‍ഡില്‍ ഇന്ത്യ; ജയിക്കുക പോലും വേണ്ട, വേണ്ടത് ഇത്ര മാത്രം

ആദർശ് എം.കെ.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന് കളമൊരുങ്ങുകയാണ്. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റും അടക്കം 12 മത്സരങ്ങളാണ് ഈ ഓള്‍ ഫോര്‍മാറ്റ് പര്യടനത്തില്‍ ഇന്ത്യ ബ്ലാക് ക്യാപ്‌സിന്റെ തട്ടകത്തിലെത്തി കളിക്കുക.

ഒക്ടോബര്‍ 22ന് ആരംഭിക്കുന്ന ടി-20 പരമ്പരയോടെയാണ് ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന പര്യടനത്തിന് തുടക്കം കുറിക്കുന്നത്. 2026 ടി-20 ലോകകപ്പിന് ശേഷം ടൂര്‍ണമെന്റിലെ ഫൈനലിസ്റ്റുകള്‍ ഒരിക്കല്‍ക്കൂടി ക്രൈസ്റ്റ്ചര്‍ച്ചില്‍ നേര്‍ക്കുനേര്‍ വരും.

ഈ പരമ്പരയില്‍ ഇന്ത്യയെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. 300 അന്താരാഷ്ട്ര ടി-20 മത്സരങ്ങളെന്ന റെക്കോഡാണിത്. ഈ നേട്ടത്തിന് വെറും രണ്ട് മത്സരമകലെയാണ് നിലവില്‍ ഇന്ത്യ.

Photo: BCCI

ഒക്ടോബര്‍ 24ന് ഇതേ വേദിയില്‍ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 300 മത്സരമെന്ന നേട്ടത്തിലെത്തും. അങ്ങനെയെങ്കില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് മാത്രം ടീമായും ഇന്ത്യ ചരിത്രമെഴുതും.

304 മത്സരം കളിച്ച പാകിസ്ഥാന്‍ മാത്രമാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ 300 മത്സരങ്ങള്‍ കളിച്ച ഏക ടീം.

Photo: ICC

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മത്സരം

(ടീം – മത്സരം എന്നീ ക്രമത്തില്‍)

പാകിസ്ഥാന്‍ – 304

ഇന്ത്യ – 298

ന്യൂസിലാന്‍ഡ് – 267

വെസ്റ്റ് ഇന്‍ഡീസ് – 260

ശ്രീലങ്ക – 243

സൗത്ത് ആഫ്രിക്ക – 235

ഇംഗ്ലണ്ട് – 233

ഓസ്ട്രേലിയ – 229

ബംഗ്ലാദേശ് – 222

ഇതുവരെ കളിച്ച 297 മത്സരത്തില്‍ 199ലും ഇന്ത്യ വിജയിച്ചു. 83 മത്സരങ്ങളില്‍ തോല്‍വി. 71.00 ആണ് ടീമിന്റെ വിജയശതമാനം.

ഇന്ത്യ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

ടി-20 പരമ്പര

ആദ്യ മത്സരം: ഒക്ടോബര്‍ 22 – ക്രൈസ്റ്റ് ചര്‍ച്ച്

രണ്ടാം മത്സരം: ഒക്ടോബര്‍ 24 – ക്രൈസ്റ്റ് ചര്‍ച്ച്

മൂന്നാം മത്സരം: ഒക്ടോബര്‍ 27 – വെല്ലിങ്ടണ്‍

നാലാം മത്സരം: ഒക്ടോബര്‍ 30 – ഓക്ലാന്‍ഡ്

അവസാന മത്സരം: നവംബര്‍ 1 – ഹാമില്‍ടണ്‍

Content Highlight: If they play two more matches, India will become the second team to reach 300 matches in international T20 cricket.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more