| Friday, 21st February 2025, 2:13 pm

സില്‍വര്‍ ലൈന്‍ വന്നാല്‍ വേഗത കൂടും; കെ.റെയിലിനെ പിന്തുണച്ച് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സില്‍വര്‍ ലൈനിനെ അനുകൂലിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. കൊച്ചിയില്‍ നടക്കുന്ന നിക്ഷേപസംഗമ പരിപാടിയായ ഇന്‍വെസ്റ്റ് കേരളയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

സില്‍വര്‍ ലൈന്‍ യാത്രാസമയം കുറയ്ക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആദ്യമായാണ് സില്‍വര്‍ റെയിലിനെ ഒരു കേന്ദ്രമന്ത്രി അനുകൂലിക്കുന്നത്. സില്‍വര്‍ ലൈന്‍ വന്നാല്‍ വേഗത കൂടുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വ്യവസായ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയും മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യ പുരോഗമിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ പിന്തിരിഞ്ഞ് നില്‍ക്കാനാകുമെന്നും മന്ത്രി സംസാരിച്ചു.

രാജ്യത്തെ മികച്ച പാര്‍ലമെന്റേറിയനായിരുന്നു കേരളാ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി രേഖയില്‍ റെയില്‍വേ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സംസ്ഥാാനവുമായി വിഷയത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

26 രാജ്യങ്ങളില്‍ നിന്നായി 2500ലധികം പ്രതിനിധികളാണ് ഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തത്.

Content Highlight: If the Silver Line comes, the speed will increase; Union Minister in support of K. Rail

We use cookies to give you the best possible experience. Learn more