കൊച്ചി: ഭാരതാംബ കഴിഞ്ഞേ ഭരണാധികാരികള്‍ ഉള്ളൂവെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. ഗ്രീക്ക് ദേവത നീതി ദേവതായി എല്ലായിടത്തും ഉണ്ടെങ്കില്‍ ഭാരതാംബയും ആകാമെന്നും ജോര്‍ജ് കുര്യന്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചു.
ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ധൈര്യമുണ്ടെങ്കില്‍ നിരോധിക്കൂവെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഭാരത് മാതാ കഴിഞ്ഞിട്ടേ ഉള്ളൂ രാജ്ഭവനെന്നും അദ്ദേഹം പറഞ്ഞു.
കാവി കൊടിയായിരുന്നു ഇന്ത്യയുടെ കൊടിയെന്നും ത്രിവര്‍ണ പതാക പിന്നീടാണ് വന്നതെന്നും ഇതിനെ എല്ലാവരും അംഗീകരിക്കുന്നുണ്ടോയെന്നും ഭാരതാംബ കഴിഞ്ഞിട്ടേയുള്ളൂ ഇവയൊക്കെ എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ഗവര്‍ണര്‍ക്ക് കാവി കൊടിയാണ് താത്പര്യമെന്നും അതുകൊണ്ട് അദ്ദേഹം കാവിയേ ഉപയോഗിക്കൂവെന്നും അതിനുള്ള നിയമം അദ്ദേഹത്തിന് ഉണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗവര്‍ണര്‍ പോര് മുറുക്കിയ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
Content Highlight: If the Greek goddess is the goddess of justice, then she could be Bharatamba; George Kurien on the controversy over the woman carrying the saffron flag