| Wednesday, 4th November 2026, 12:50 pm

അമേരിക്കക്കാര്‍ക്ക് മടുത്താല്‍ ഞാന്‍ ഇസ്രഈലില്‍ പോയി പ്രധാനമന്ത്രിയാവും: ട്രംപ്

നിഷാന. വി.വി

വാഷിങ്ടണ്‍: അമേരിക്കയ്ക്ക് ജനതയ്ക്ക് തന്നെ മടുത്താല്‍ ഇസ്രഈലിലേക്ക് പോയി അവിടെ പ്രധാനമന്ത്രിയാവുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രഈലില്‍ തനിക്ക് 99 ശതമാനം പിന്തുണയുണ്ടെന്നും ട്രംപ് വാദിച്ചു.

അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്ന ഇന്നലെ ‘ ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്’ എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ അമേരിക്കകാര്‍ക്ക് മടുത്താല്‍ അവരുടെ പ്രധാനമന്ത്രിയായി ഞാന്‍ ഇസ്രഈലിലേക്ക് പോവും. അവിടെ 99 ശതമാനം പേരും എന്നെ അംഗീകരിക്കുന്നുണ്ട്,’ ട്രംപ് പറഞ്ഞു.

അതേസമയം ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. നിലവില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയാണ് മുന്നേറുന്നത്. ട്രംപിന് വലിയ തിരിച്ചടിയാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. താന്‍ മത്സരിച്ചിരുന്നെങ്കില്‍ വന്‍ വിജയം ഉണ്ടാവുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

താന്‍ ബാലറ്റില്‍ ഉണ്ടായിരുന്നില്ലെന്നും മത്സരിച്ചിരുന്നെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ വിജയമുണ്ടാവുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Content Highlight: If the Americans get tired of me, I will go to Israel and become Prime Minister: Trump

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more