| Monday, 19th October 2026, 7:39 pm

കിവീസിന്റെ മണ്ണില്‍ ചരിത്രം കുറിക്കാന്‍ ഹിറ്റ്മാന്‍; കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോഡുകള്‍

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം ഓള്‍ ഫോര്‍മാറ്റ് പരമ്പരകള്‍ക്കായി ഇന്ത്യ ന്യൂസിലാന്‍ഡിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ്. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലാന്‍ഡിലെത്തി കളിക്കുക.

കിവീസിനെതിരായ അഞ്ച് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നവംബര്‍ നാലിനാണ് ആരംഭിക്കുന്നത്. പരമ്പരയില്‍ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ പ്രകടനത്തിനാണ്. പരമ്പരയില്‍ വമ്പന്‍ ഹിറ്റുകള്‍ രോഹിത്തിന് അടിക്കാന്‍ സാധിച്ചാല്‍ മൂന്ന് കിടിലന്‍ റെക്കോഡുകള്‍ സ്വന്തമാക്കാനും രോഹിത്തിന് അവസരമുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 700 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ രോഹിത്തിന് ഇനി വെറും 26 സിക്‌സുകള്‍ കൂടി മതി. ഇതുവരെ 674 സിക്‌സറുകളാണ് രോഹിത് നേടിയത്.

മാത്രമല്ല ഏകദിന ക്രിക്കറ്റില്‍ 381 സിക്‌സുകള്‍ പിന്നിട്ട ഹിറ്റ്മാന് 400 സിക്‌സുകള്‍ തികയ്ക്കാന്‍ 19 സിക്‌സുകള്‍ കൂടി നേടിയാല്‍ മതി. ഇത് പുതിയോരു ചരിത്ര നേട്ടം കൈവിരിക്കാന്‍ സാധിക്കും.

കൂടാതെ വിദേശ രാജ്യങ്ങളിലെ മത്സരങ്ങളില്‍ 200 സിക്‌സുകള്‍ തികയ്ക്കാന്‍ 10 സിക്‌സുകളും കൂടി കണ്ടെത്തേണ്ടതുണ്ട്.

വമ്പന്‍ ഷോട്ടുകള്‍ക്ക് പേരുകേട്ട രോഹിത് ശര്‍മയ്ക്ക് വരാനിരിക്കുന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ ഈ മൂന്ന് റെക്കോഡുകളും അനായാസം മറികടക്കാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡ്

ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.

ന്യൂസിലാന്‍ഡിനെതിരായ നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.

Content Highlight: If Rohit Sharma manages to put up a stellar performance against New Zealand, he has the opportunity to claim three major records

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more