| Saturday, 26th July 2025, 12:16 pm

ത്രീ ഇന്നാണ് റിലീസ് ആയതെങ്കിൽ കൊലവെറി പാട്ടിനേക്കാൾ ഹിറ്റായി മാറും: ശ്രുതി ഹാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐശ്വര്യ രജനീകാന്തിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് 3 (ത്രീ). ചിത്രത്തിനെ കൾട്ട് ക്ലാസിക് എന്ന രീതിയിലാണ് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രണയവും മാനസികാരോഗ്യത്തെക്കുറിച്ച് പറയുന്ന ത്രീയിൽ ശ്രുതി ഹാസനും ധനുഷുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആ സിനിമ ഇന്ന് റിലീസ് ചെയ്താൽ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം മറ്റൊരു രീതിയിൽ ആയിരിക്കുമെന്ന് അഭിപ്രായപ്പെടുകയാണ് ശ്രുതി ഹാസൻ. മാധ്യമപ്രവർത്തക പ്രേമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രുതി.

‘എനിക്ക് വിഷമമായ ചില സിനിമകൾ വളരെ പ്രത്യേകതയുള്ളതാണെന്ന് എനിക്കറിയാം, എന്റെ ഭാഗം ഞാൻ മികച്ചതാക്കിയിട്ടുണ്ട്. എന്നാൽ അത് നന്നായില്ല. അത് വേദനയേക്കാൾ മോശമാണ്. പക്ഷേ, പൊതുവേ ഞാൻ ഖേദിക്കുന്ന ആളല്ല’ എന്നാണ് ശ്രുതി ഹാസൻ പറഞ്ഞത്.

SHRUTHI

ഏതൊക്കെ സിനിമകളെപ്പറ്റിയാണ് പറയുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ‘ ത്രീ കൂടുതൽ വാണിജ്യപരമായി വിജയിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു’ എന്ന് ശ്രുതി മറുപടി പറഞ്ഞു.

ഇപ്പോൾ എല്ലാവരും പാൻ ഇന്ത്യൻ സിനിമകളെക്കുറിച്ചാണ് സംസാരിക്കുതെന്നും അന്ന് ആ സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യണമായിരുന്നെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.

അന്ന് ഒ.ടി.ടി ഇല്ലായിരുന്നെന്നും ഇന്നാണ് ആ സിനിമ റിലീസ് ചെയ്തിരുന്നതെങ്കിൽ അത് കൊലവെറി പാട്ട് ഹിറ്റായതിനേക്കാൾ സിനിമ അറിയപ്പെടുമായിരുന്നെന്നും ശ്രുതി ഹാസൻ പറഞ്ഞു.

അനിരുദ്ധ് രവിചന്ദർ സംഗീതം നൽകി ധനുഷ് എഴുതി ആലപിച്ച പാട്ടായിരുന്നു ‘വൈ ദിസ് കൊലവെറി ഡീ’. പുറത്തിറങ്ങിയതുമുതൽ ഈ പാട്ട് എല്ലാ പ്ലാറ്റ്‌ഫോമുകളിലും വൈറലായി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ് ധനുഷിനെ വിശിഷ്ടാതിഥിയായി ക്ഷണിക്കുകയും ചെയ്തിരുന്നു.

ത്രീ സിനിമ

കുടുംബത്തിന്റെ ഇഷ്ടത്തിന് വിപരീതമായി കല്യാണം കഴിക്കുന്ന റാം, ജനനി എന്നിവരുടെ കഥയാണ് ത്രീ പറയുന്നത്. റാം ഒരു ബൈപോളാർ രോഗിയാണെന്ന് ജനനി മനസിലാക്കുകയും പിന്നീട് അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളുമാണ് സിനിമയിൽ പറയുന്നത്.

Content Highlight: If it had been released in 3 now, it would have become a hit says shruti haasan

We use cookies to give you the best possible experience. Learn more