| Wednesday, 26th October 2016, 10:23 am

പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം വട്ടവും മത്സരിച്ചിരുന്നെങ്കില്‍ മിഷേല്‍ തന്നെ ഡിവോഴ്‌സ് ചെയ്‌തേനെ: ഒബാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാം വട്ടവും മത്സരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മിഷേല്‍ എന്നെ ഒരുപക്ഷേ ഡിവോഴ്‌സ് ചെയ്‌തേക്കാം. അത് അവര്‍ക്ക് രാഷ്ട്രീയത്തോടുള്ള വെറുപ്പുകൊണ്ടല്ലെന്നും ഒബാമ പറഞ്ഞു.


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും  ഇറങ്ങുകയാണെങ്കില്‍ മിഷേല്‍ ഒരുപക്ഷേ തന്നില്‍ നിന്നും വിവാഹമോചനം നേടിയാക്കാമെന്ന് ബറാക് ഒബാമ.  എബിസി ചാനലിലെ “ജിമ്മി കിമ്മേല്‍ ലൈവ്” എന്ന ഷോയില്‍ അവതാരകന്റെ ചോദ്യത്തിനായിരുന്നു ഒബാമയുടെ നര്‍മം കലര്‍ന്ന മറുപടി.

പ്രസിഡന്റ് ആയതിന് ശേഷം മിഷേലും മക്കളും കുടുംബവുമായി സമയം ചെലവഴിക്കുന്നതില്‍ താന്‍ പലപ്പോഴും പരാജയപ്പെടുന്നെന്നും ഒബാമ പറഞ്ഞു.

മൂന്നാം വട്ടവും മത്സരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മിഷേല്‍ എന്നെ ഒരുപക്ഷേ ഡിവോഴ്‌സ് ചെയ്‌തേക്കാം. അത് അവര്‍ക്ക് രാഷ്ട്രീയത്തോടുള്ള വെറുപ്പുകൊണ്ടല്ലെന്നും ഒബാമ പറഞ്ഞു.

ഒബാമ പുറത്തുപോവുക അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ആയിട്ടായിരിക്കുമെന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനും ഒബാമ മറുപടി നല്‍കി.

“താന്‍ പുറത്തുപോവുക ഏറ്റവും കുറഞ്ഞത് പ്രസിഡന്റ് ആയാണല്ലോ” എന്നായിരുന്നു ട്രംപിനുള്ള മറുപടി.

ട്രംപിന്റെ ഷോകള്‍ ടെലിവിഷനില്‍ കാണുമ്പോള്‍ എപ്പോഴെങ്കിലും താങ്കള്‍ക്ക് ചിരിവന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മിക്കപ്പോഴും എന്നായിരുന്നു ഒബാമയുടെ മറുപടി.

ഒബാമയുടെ രണ്ടാം ഘട്ട പ്രസിഡന്റ് കാലാവധി ജനുവരി 20നാന് അവസാനിക്കുക.

Latest Stories

We use cookies to give you the best possible experience. Learn more