| Thursday, 10th August 2017, 1:11 pm

ഒരു രക്ഷയുമില്ലണ്ണോ.....കിടുക്കാച്ചി ട്രോള്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പരസ്യ ചളി, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പരസ്യങ്ങള്‍ നമ്മുടെ ജീവിത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരെ സ്വാധീനിക്കാന്‍ പരസ്യങ്ങള്‍ക്ക് കഴിയാറുണ്ട് അതേ പോലെ തന്നെയാണ് ട്രോളുകളുടെയും കാര്യം.
ചിരിയിലൂടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കാന്‍ ട്രോളുകള്‍ക്ക് കഴിയാറുണ്ട്. അങ്ങിനെയാണെങ്കില്‍ പരസ്യത്തിനെ അങ്ങ് ട്രോളിയാലോ? അത്തരത്തില്‍ ഒരു ട്രോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ജിതിന്‍ രാജ് ജെആര്‍ ആണ് ഐ.സി.യുവിലെ ഈ ട്രോളിന്റെ നിര്‍മ്മാതാവ്. ചിരിക്കുള്ള വക വെക്കുന്ന് ഈ സുപ്പര്‍ ട്രോള്‍ പരസ്യത്തിനെക്കാളും ഹിറ്റാണ്. സിനിമകളിലെ സൂപ്പര്‍ ഹാസ്യ രംഗങ്ങളും പരസ്യങ്ങളും കൂട്ടി ചേര്‍ത്ത ട്രോളാണ് ജിതിന്‍ നിര്‍മിച്ചിരിക്കുന്നത്

നിറപറയുടെ സാമ്പാറും കൊച്ചിന്‍ ഹനീഫയുടെ സമ്പാര്‍തീറ്റയും കാണുമ്പോള്‍ തന്നെ ചിരിയുണരും. ഇതേ പോലെ നിരവധി പരസ്യങ്ങളിലെ സീനുകളും ഡയലോഗുകളും അതേ പോലെ സിനിമയിലെ രംഗങ്ങളും കൂട്ടി ചേര്‍ത്ത് യഥാര്‍ത്ഥ പരസ്യത്തിനെക്കാള്‍ സൂപ്പറാക്കിയാണ് ട്രോള്‍ നിര്‍മ്മിച്ചിരിക്കുന്നത്

സോഷ്യല്‍മീഡിയയുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ നല്ല കിടുക്കാച്ചി ട്രോള്‍. ഫേസ്ബുക്കില്‍ ഈ ട്രോള്‍ ഇതിനോടകം 3700ലധികം ലൈക്ക് നേടി ഹിറ്റായി കൊണ്ടിരിക്കുകയാണ്
വീഡിയോ കാണാം


വീഡിയോ ക്രെഡിറ്റ് ജിതിന്‍ രാജ് ജെആര്‍

വാല്‍ കഷ്ണം:  തമാശ എന്ന രീതിയില്‍ മാത്രം ഈ ട്രോളിനെ പരിഗണിച്ചാല്‍ മതി

Latest Stories

We use cookies to give you the best possible experience. Learn more