| Monday, 18th August 2025, 12:07 pm

വളര്‍ച്ചയുടെ പുതിയ അധ്യായത്തിലേക്ക് കാല്‍വെച്ച് ICL ഫിന്‍കോര്‍പ്പ്! കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസ് അനക്സ് ഉദ്ഘാടനം ചെയ്തു

ബിസിനസ് ഡെസ്‌ക്‌

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എന്‍.ബി.എഫ്.സികളില്‍ ഒന്നായ ICL ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസ് അനക്സ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നിയമ-വ്യവസായ-കൊയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ആയിരുന്നു മുഖ്യാതിഥി. പാര്‍ലമെന്റ് അംഗം ഹൈബി ഈഡന്‍, നിയമസഭാംഗം ശ്രീമതി ഉമ തോമസ്, എല്‍.എ.സി.ടി.സിയുടെ ഗുഡ്വില്‍ അംബാസിഡറും, ICL ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍, ICL ഫിന്‍കോര്‍പ്പിന്റെ ഹോള്‍-ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍ എന്നിവരും ചങ്ങളില്‍ അതിഥികളായിരുന്നു. ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ളയും വാര്‍ഡ് കൗണ്‍സിലര്‍ ശാന്ത വിജയനും ചടങ്ങില്‍ പങ്കെടുത്തു.

മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി വിശ്വാസ്യത, സുതാര്യത, കസ്റ്റമര്‍-സെന്‍ട്രിക് അപ്രോച്ച് എന്നീ മൂല്യങ്ങളുമായി ഇന്ത്യയിലെ ജനങ്ങളോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച ICL ഫിന്‍കോര്‍പ്പിന് ഇന്ന് മുപ്പത്തിയഞ്ച് ലക്ഷത്തോളം കസ്റ്റമേഴ്സുണ്ട്. രാജ്യത്തുടനീളമായി 300ലധികം ബ്രാഞ്ചുകളും ICL ഫിന്‍കോര്‍പ്പിനുണ്ട്. കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സിന്റെ ഉദ്ഘാടനത്തിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് തങ്ങളുടെ സേവനങ്ങള്‍ എത്തിക്കാനും അവരുടെ ജീവിതത്തിന്റെ പുരോഗതിക്ക് ഉതകുന്ന രീതിയിലുള്ള ഫിനാഷ്യല്‍ സൊലൂഷന്‍സ് നല്‍കാനുമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

ദേശീയ വ്യവസായ വികസന കൗണ്‍സില്‍ കമ്മിറ്റിയുടെ (NIDCC) നാഷണല്‍ ലെന്‍ഡിങ് പാര്‍ട്ട്ണറായി അടുത്തിടെ നിയമിക്കപ്പെട്ടത് ICL ഫിന്‍കോര്‍പ്പാണ്. ഇത് കമ്പനിയുടെ വിശ്വാസ്യതയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ബ്രാന്‍ഡിന്റെ പങ്ക് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ഇന്നോവേറ്റീവും കസ്റ്റമര്‍-ഫോക്കസ്ഡുമായ ഫിനാന്‍ഷ്യല്‍ സര്‍വ്വീസുകളിലൂടെ വ്യക്തികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുക എന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര. ഡല്‍ഹി, ഒഡീഷ, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലുടനീളം ICL ഫിന്‍കോര്‍പ്പ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ICL ഫിന്‍കോര്‍പ്പിന്റെ വളര്‍ച്ച രാജ്യത്തിന്റെ പുരോഗതിയിലുള്ള അവരുടെ പങ്ക് അടയാളപ്പെടുത്തുന്നതാണ്.

കൊച്ചിയിലെ ഓഫീസ് ഉദ്ഘാടനത്തോടെ അഡ്വ. കെ.ജി. അനില്‍കുമാറിന്റെയും ഉമ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ ഇന്ത്യയൊട്ടാകെയുള്ള ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ചപ്പെട്ടതുമായ സാമ്പത്തിക സേവനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന് വേഗം കൂട്ടുക കൂടിയാണ് ICL ഫിന്‍കോര്‍പ്പ് ഉദ്ദേശിക്കുന്നത്.

Content Highlight: ICL Fincorp Limited’s corporate office annex in Kochi inaugurated

ബിസിനസ് ഡെസ്‌ക്‌

We use cookies to give you the best possible experience. Learn more