| Thursday, 5th February 2026, 11:37 am

ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ എന്‍.സി.ഡി ഇഷ്യൂ 2026 ഫെബ്രുവരി 5-ന്, 12.25% വരെ ഇഫക്ടീവ് യീല്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഏറ്റവും പുതിയ സെക്യുര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (NCDs) പബ്ലിക് ഇഷ്യൂ 2026 ഫെബ്രുവരി 5-ന് ആരംഭിക്കുന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നു. 12.25% വരെ യഥാര്‍ത്ഥ ആദായം (Effective Yield) വാഗ്ദാനം ചെയ്യുന്ന ഈ എന്‍.സി.ഡി ഇഷ്യൂ, ഫ്‌ലെക്‌സിബിള്‍ കാലാവധികള്‍ തേടുന്നവര്‍ക്ക് ആകര്‍ഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണ്.

ഞങ്ങളുടെ മുന്‍ എന്‍.സി.ഡി ഇഷ്യൂകള്‍ക്ക് ലഭിച്ച ഉജ്ജ്വലമായ പ്രതികരണത്തിലും പ്രിയപ്പെട്ട നിക്ഷേപകര്‍ അര്‍പ്പിച്ച വിശ്വാസത്തിലും ഞങ്ങള്‍ സന്തുഷ്ടരാണ്. ഈ തുടര്‍ച്ചയായ പിന്തുണ, ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും ഞങ്ങള്‍ക്ക് പ്രചോദനമാകുന്നു.

ഈ എന്‍.സി.ഡി ഇഷ്യൂ 2026 ഫെബ്രുവരി 18 വരെ തുറന്നിരിക്കും. ഇതിന് CRISIL BBB- /STABLE റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഓരോ എന്‍.സി.ഡി-യുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാര്‍ഷിക, ക്യൂമുലേറ്റിവ് പലിശ ഓപ്ഷനുകളും ഈ ഇഷ്യൂ വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കുകള്‍ 10.00% മുതല്‍ 12.25% വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയായതിനാല്‍ വലിയൊരു വിഭാഗം നിക്ഷേപകര്‍ക്ക് ഇത് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാകും.

ഈ ഇഷ്യൂ വഴി സമാഹരിക്കുന്ന തുക, ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ വളര്‍ച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായി വിനിയോഗിക്കും. വിശ്വസനീയവും നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു.

34 വര്‍ഷത്തെ പാരമ്പര്യമുള്ള ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്, സി.എം.ഡി അഡ്വ. കെ.ജി. അനില്‍കുമാറിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തില്‍ വിശ്വസ്ത സാമ്പത്തിക പങ്കാളിയായി സേവനം തുടരുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഗോവ, ഡല്‍ഹി എന്നിങ്ങനെ 11 സംസ്ഥാനങ്ങളിലേക്ക് ഞങ്ങളുടെ സാന്നിധ്യം വ്യാപിച്ചു കഴിഞ്ഞു. ഒരു അഖിലേന്ത്യാ സാന്നിധ്യം സ്ഥാപിക്കുന്നതിലേക്ക് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് അതിവേഗം മുന്നേറുകയാണ്.

ഐ.സി.എല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള, ബി.എസ്.ഇ-യില്‍ ലിസ്റ്റ് ചെയ്ത എന്‍.ബി.എഫ്.സിയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്റ്‌സ് (Salem Erode Investments) ധനകാര്യ മേഖലയിലെ ഞങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.

ഗോള്‍ഡ് ലോണുകള്‍, ഹയര്‍ പര്‍ച്ചേസ് ലോണുകള്‍, ബിസിനസ് ലോണുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ സേവന പോര്‍ട്ട്‌ഫോളിയോ ഐസിഎല്‍ ഫിന്‍കോര്‍പ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവല്‍, ഫാഷന്‍, ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിള്‍ സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐസിഎല്‍ ഗ്രൂപ്പ് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

സി.എം.ഡി അഡ്വ. കെ.ജി. അനില്‍കുമാറിന്റെയും ഹോള്‍-ടൈം ഡയറക്ടറും സി.ഇ.ഒ-യുമായ ശ്രീമതി ഉമാദേവി അനില്‍കുമാറിന്റെയും സംയുക്ത നേതൃത്വത്തില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് ഐസിഎല്‍ ഫിന്‍കോര്‍പ്പ് പ്രവര്‍ത്തിക്കുകയും ഉപഭോക്താക്കളുടെ ശാശ്വതമായ വിശ്വാസം നേടിയെടുക്കുകയും ചെയ്തിരിക്കുന്നു.

ഈ പുതിയ എന്‍.സി.ഡി ഇഷ്യൂ അവതരിപ്പിക്കുമ്പോള്‍, സാമ്പത്തിക വളര്‍ച്ച, സുരക്ഷ, ദീര്‍ഘകാല മൂല്യം എന്നിവയിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ഭാഗമാകുവാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ഐസിഎല്‍ ബ്രാഞ്ച് സന്ദര്‍ശിക്കൂക. അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി www.iclfincorp.com എന്ന സൈറ്റ് സന്ദര്‍ശിക്കുക. അന്വേഷണങ്ങള്‍ക്കായി +91 85890 20137, +91 85890 20186 എന്നീ നമ്പറുകളില്‍ വിളിക്കുക.

Content Highlight: ICL Fincorp announce new NCD and Effective yield

We use cookies to give you the best possible experience. Learn more