| Wednesday, 27th June 2018, 12:30 am

ഐസ്‌ലാന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

റോസ്‌തോവ് അറീന: മൂന്ന് കളിയും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേക്ക്. 76ാം മിനിറ്റില്‍ സിഗൂര്‍സ്സണ്‍ പെനാല്‍റ്റിയിലൂടെ സമനില പിടിച്ച ഐസ്‌ലാന്‍ഡിനെ 90ാം മിനിറ്റില്‍ പെന്‍സിക് നേടിയ ഗോളിലൂടെയാണ് ക്രൊയേഷ്യ ജയം പിടിച്ചെടുത്തത്.

ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്കുശേഷം ക്രൊയേഷ്യയാണ് ആദ്യ ഗോള്‍ നേടിയത് . ഇരുടീമുകള്‍ക്കും ആദ്യപകുതിയില്‍ ഗോളവസരങ്ങള്‍ കിട്ടിയിരുന്നെങ്കിലും അവസരം മുതലാക്കാനായിരുന്നില്ല.

രണ്ടാം പകുതി തുടങ്ങി ഉന്‍ തന്നെ മിലന്‍ ബഡല്‍ജിയാണ് ക്രൊയേഷ്യയ്ക്കായി വല ചലിപ്പിച്ചത്.

കഴിഞ്ഞ തവണ അര്‍ജന്റീനക്കെതിരെ മത്സരിച്ച ടീമിലെ ഒമ്പത് പേരെ പുറത്തിരുത്തിയാണ് ക്രൊയേഷ്യ ഐസ്‌ലാന്‍ഡിനെതിരെ കളിക്കാനിറങ്ങിയത്.

Latest Stories

We use cookies to give you the best possible experience. Learn more