ഐ.സി.സി വനിത ടി – 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ന് (ജൂണ്‍ 14) ഇന്ത്യന്‍ വനിതകള്‍ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. അയല്‍ക്കാരായ പാകിസ്ഥാനാണ് ടീമിന്റെ ആദ്യ എതിരാളികള്‍. ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം അരങ്ങേറുക.
ലോകകപ്പിന് വിജയത്തോടെ തുടങ്ങാനാവും ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം. അത് പാകിസ്ഥാനെ തോല്‍പ്പിച്ചാകുമ്പോള്‍ ആ വിജയത്തിന് മാറ്റ് കൂടും. മറുവശത്ത് പാക് ടീമും വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നുണ്ടാവില്ല. ഇരുടീമുകളും വീറും വാശിയോടെയും ഏറ്റുമുട്ടുമ്പോള്‍ തീപാറുമെന്ന് ഉറപ്പാണ്.
ഹർമൻപ്രീത് കൗർ.
ലോകകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമുണ്ട്. ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റനെ കാത്തിരിക്കുന്നത്.
ഇതിനായി ഹര്‍മന് വേണ്ടത് വെറും ഒരു റണ്‍സ് മാത്രമാണ്. നിലവില്‍ ടി – 20 ലോകകപ്പില്‍ താരത്തിന് 726 റണ്‍സാണുള്ളത്.
മുന്‍ ക്യാപ്റ്റന്‍ മിതാലി രാജാണ് ഈ നേട്ടത്തില്‍ തലപ്പത്തുള്ളത്. മിതാലിക്കും ഹര്‍മനെ പോലെ 726 റണ്‍സ് തന്നെയാണുള്ളത്. പക്ഷേ, വെറും 23 ഇന്നിങ്‌സില്‍ കളിച്ചാണ് ഇത്ര റണ്‍സ് നേടിയത് എന്നതിലാണ് മുന്‍ ക്യാപ്റ്റന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മിതാലി രാജ്.
(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
മിതാലി രാജ് – 23 – 726
ഹര്‍മന്‍പ്രീത് കൗര്‍ – 33 – 726
സ്മൃതി മന്ഥാന – 25 – 524
ജെമിമ റോഡ്രിഗസ് – 19 – 407
പൂനം റാവത് – 15 – 375
ഷെഫാലി വര്‍മ – 14 – 362
ടി – 20യില്‍ പാകിസ്ഥാനെതിരെ ഇതുവരെ ഹര്‍മന് മികച്ച റെക്കോഡുണ്ട്. 15 മത്സരങ്ങളില്‍ നിന്ന് താരം 194 റണ്‍സ് നേടിയിട്ടുണ്ട്. അതിനാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: ICC T2o Women’s World Cup 2026: Harmanpreet Kaur needs one runs to surpass Mithali Raj in most runs for India in Women’s T20 World Cup