| Saturday, 25th January 2025, 4:08 pm

ടി-20 ലോകകപ്പ് ഫൈനല്‍ കളിച്ചവരില്ല, 2024ലെ ഐ.സി.സിയുടെ മികച്ച ടി-20 ടീം ഇങ്ങനെ...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സിയുടെ 2024ലെ മികച്ച ടി-20 ടീം പുറത്തുവിട്ടു. ഓപ്പണറും ക്യാപ്റ്റനുമായി രോഹിത് ശര്‍മയെയും വിക്കറ്റ് കീപ്പറായി നിക്കോളാസ് പൂരനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. രോഹിത്തിന് ഓപ്പണിങ് പാര്‍ടണറായി ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ ട്രാവിസ് ഹെഡും ഇടം നേടി. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഇലവനില്‍ ഇടം നേടിയിട്ടില്ല.

2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലെ നാല് താരങ്ങളാണ് ഇലവനില്‍ ഇടം നേടിയത്. ക്യാപ്റ്റന്‍ രോഹിത്തും ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് ഹര്‍ദിക് പാണ്യയും ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങുമാണ് ഇലവനില്‍ ഉള്ളത്. എന്നാല്‍ ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ട സൗത്ത് ആഫ്രിക്കയുടെ ഒരു താരം പോലും ഇലവനില്‍ ഇടം നേടിയിട്ടില്ല.

മികച്ച വണ്‍ഡൗണ്‍ ബാറ്ററായി ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടിനെ തെരഞ്ഞെടുത്തപ്പോള്‍ നാലാമനായി പാകിസ്ഥാന്റെ മിന്നും താരം ബാബര്‍ അസമാണ് ഇടം നേടിയത്.

അടുത്തിടെ ടി-20 ക്രിക്കറ്റില്‍ മിന്നും പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരന്‍ കാഴ്ചവെക്കുന്നത്. പൂരനാണ് മധ്യ നിരയില്‍ ഇടം നേടിയത്.

കഴിഞ്ഞ വര്‍ഷം ടി-20യില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ ആറാമനായി വന്നപ്പോള്‍ അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ റാഷിദ് ഖാനും എട്ടാമനായി തെരഞ്ഞെടുക്കപ്പെട്ടു.

ഐ.സി.സിയുടെ 2024ലെ ടി-20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ഫില്‍ സാള്‍ട്ട്, ബാബര്‍ അസം, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍, സിക്കന്ദര്‍ റാസ, ഹര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, വാനിന്ദു ഹസരങ്ക, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്

Content Highlight: ICC’s 2024 T-20 team has been released

We use cookies to give you the best possible experience. Learn more