| Friday, 24th January 2014, 11:48 pm

ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്ത് ഇന്ത്യ തിരികെയെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: അപ്രതീക്ഷിതമായി ഏകദിന റാങ്കിങില്‍ ഇന്ത്യ വീണ്ടും ഒന്നാമതെത്തി. ഇംഗ്ലണ്ടിനെതിരായ നാലാം എകദിനത്തില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടതോടെയാണ് ഐ.സി.സി ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാം റാങ്കില്‍ തിരികെയെത്തിയത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ന്യൂസിലന്‍ഡ് പര്യടത്തിലും തുടര്‍ച്ചായ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഒസീസ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക തിരികെ വരുകയായിരുന്നു.

ഐ.സി.സിയുടെ പുതിയ റാങ്കിങ്ങ് പ്രകാരം 117 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 116 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്.

ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ന്യൂസിലന്‍ഡിനെതിരായി ശനിയാഴ്ച്ച നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം ഉറപ്പാക്കേണ്ടതുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more