| Tuesday, 28th June 2016, 10:47 pm

ഐ.സി.സി ഏകദിന റാങ്കിങ്ങ്; ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഇന്ത്യ മൂന്നാമത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. പുതിയ റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഇന്ത്യ മൂന്നാമതെത്തി. ഇരുടീമുകള്‍ക്കും 110 പോയന്റ് വീതമാണുള്ളത്.

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. ഓസീസും വെസ്റ്റ് ഇന്‍ഡീസും ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ ഫൈനല്‍ കാണാതെ പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ഇന്ത്യയോട് പരമ്പര അടിയറവ് വെച്ചതോടെ സിംബാബ്‌വെ പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഫ്ഗാനിസ്ഥാനും പിന്നിലാണ് അവരിപ്പോള്‍.

ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ജേതാക്കളായ നിലവിലെ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയ തന്നെയാണ് റാങ്കിങ്ങില്‍ ഒന്നാമത്. 123 പോയന്റാണ് അവര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്തുളള ന്യൂസിലന്റിന് 113 പോയന്റാണുള്ളത്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും. ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് യഥാക്രം ആറു മുതല്‍ പത്തു വരെ റാങ്കില്‍.

Latest Stories

We use cookies to give you the best possible experience. Learn more