| Friday, 5th June 2020, 10:17 pm

ക്രിക്കറ്റില്‍ കൊവിഡ് സബ്‌സ്റ്റിറ്റ്യൂഷന്‍ പരീക്ഷിക്കാന്‍ ഐ.സി.സി

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ക്രിക്കറ്റില്‍ കൊവിഡ് സബ്‌സ്റ്റിറ്റ്യൂട്ടുകളെ അനുവദിക്കാന്‍ ഐ.സി.സി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ സ്‌പെഷ്യല്‍ പ്രോജക്ട്‌സ് ഡയറക്ടറായ സ്റ്റീവ് എല്‍വര്‍ത്തിയാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്.

ടെസ്റ്റ് മത്സരങ്ങളിലാണ് ഇത്തരത്തില്‍ പകരക്കാരെ അനുവദിക്കുക. ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് പകരക്കാരെ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നത്.

ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസം വരെ നീളാമെന്നതിനാല്‍ ഓരോ ദിവസവും കൊവിഡ് പരിശോധന വേണ്ടിവരും. ഇതിനിടെ കൊവിഡ് സ്ഥിരീകരിച്ചാലാണ് പകരക്കാരനെ അനുവദിക്കുക.

അതേസമയം ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഐ.സി.സി കൈക്കൊണ്ടിട്ടില്ല. മത്സരങ്ങള്‍ക്കിടെ പന്ത് കൊണ്ട് ബാറ്റ്‌സ്മാന് പരിക്കേറ്റാല്‍ പകരം മറ്റൊരു താരത്തെ അനുവദിക്കുന്ന കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടിന് സമാനമായിരിക്കും കൊവിഡ് സബ്‌സ്റ്റിറ്റ്യൂഷന്‍.

കൊവിഡ് ലോക്ക് ഡൗണിന് ശേഷം ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസുമായി അടുത്ത മാസം ടെസ്റ്റ് പരമ്പര നിശ്ചയിച്ചിട്ടുണ്ട്. അതിന് മുന്‍പായി ഐ.സി.സി വിഷയത്തില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more