| Monday, 14th July 2025, 3:03 pm

നാലാം വട്ടവും തൂക്കി മക്കളെ; ചാമ്പ്യനായ മര്‍ക്രവും ഹെയ്‌ലി മാത്യൂസും തകര്‍പ്പന്‍ നേട്ടത്തില്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് സ്വന്തമാക്കി സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം എയ്ഡന്‍ മര്‍ക്രം. അതേസമയം വിമണ്‍സ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്‌ലി മാത്യൂസാണ് ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദി മന്തായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മാസം ലോര്‍ഡ്‌സില്‍ നടന്ന 2023-25 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഫൈനലില്‍ മികച്ച പ്രകടനമായിരുന്നു മര്‍ക്രം കാഴ്ചവെച്ചത്.

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍ക്ക് റണ്‍സ് നേടാന്‍ സാധിച്ചില്ലെങ്കിലും നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ 207 പന്തില്‍ നിന്ന് 14 ഫോറുള്‍പ്പെടെ 136 റണ്‍സാണ് താരം നേടിയത്. താരത്തിന്റെ മികച്ച ഇന്നിങ്‌സാണ് പ്രോട്ടിയാസിന് 27 വര്‍ഷത്തെ ഐ.സി.സിയുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചത്.

അതേസമയം വിന്‍ഡീസ് വിമണ്‍സ് ക്രിക്കറ്റര്‍ ഹെയ്‌ലി മാത്യൂസ് തന്റെ കരിയറിലെ നാലാം തവണയാണ് ഐ.സി.സിയുടെ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം സ്വന്തമാക്കുന്ന വിമണ്‍സ് ക്രിക്കറ്റര്‍ എന്ന ബഹുമതിയും ഹെയ്‌ലിക്ക് സ്വന്കമാക്കാന്‍ സാധിച്ചിരുന്നു.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പയില്‍ 2-1ന് വിജയിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് ഹെയ്‌ലിയായിരുന്നു. പരമ്പരയില്‍ 120.49 സ്ട്രൈക്ക് റേറ്റും 73.50 എന്ന മികച്ച ആവറേജിലും മാത്യൂസ് 147 റണ്‍സ് നേടി. ഓഫ് സ്പിന്നിലൂടെ ഓള്‍ റൗണ്ടര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

‘ഈ അവാര്‍ഡ് ലഭിച്ചത് ഒരു വലിയ പദവിയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയത്തിന് സംഭാവന നല്‍കുന്നതത് എനിക്ക് വളരെയധികം മികച്ചതായി തോന്നുന്നു. ഒന്നാണ്. ലോര്‍ഡ്സില്‍ നടന്ന ഫൈനല്‍ വിജയം സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന് ഒരു ചരിത്ര നിമിഷമാണ്. അത് നാമെല്ലാവരും എന്നേക്കും ഓര്‍മിക്കുന്നതാണ്. അവാര്‍ഡ് ലഭിച്ച ശേഷം മര്‍ക്രം പറഞ്ഞു.

‘പ്ലെയര്‍ ഓഫ് ദ മന്ത് അവാര്‍ഡ് വീണ്ടും ലഭിക്കുന്നത് ഒരു ബഹുമതിയാണ്. അടുത്തിടെ എന്റെ ഫോമില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്നാല്‍ അതിലും പ്രധാനമായി ടീമിന്റെ വിജയത്തിന് സംഭാവന നല്‍കാന്‍ കഴിഞ്ഞതിലാണ് എനിക്ക് വളരെ സന്തോഷം,’ മാത്യൂസ് പറഞ്ഞു.

Content Highlight: ICC Announce Player Of The Month Award

We use cookies to give you the best possible experience. Learn more