| Wednesday, 12th August 2026, 7:06 pm

അയര്‍ലാന്‍ഡിനെതിരെ 'ഡബിള്‍ സെഞ്ച്വറിയുമായി' സെദ്ദിഖുള്ളയും സദ്രാനും; തൂക്കിയത് മിന്നും നേട്ടം!

ശ്രീരാഗ് പാറക്കല്‍

അഫ്ഗാനിസ്ഥാനും അയര്‍ലാന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം സ്റ്റോര്‍മോണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ അയര്‍ലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ബാറ്റ് ചെയ്യുന്ന അഫ്ഗാനിസ്ഥാന്‍ 43 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് നേടിയത്.

അഫ്ഗാനിസ്ഥാന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് ഓപ്പണര്‍ ഇബ്രാഹിം സദ്രാനും സെദ്ദിഖുള്ള അടലുമാണ്. ഇരുവരും സെഞ്ച്വറിയടിച്ചാണ് അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയത്. 118 പന്തില്‍ 107 റണ്‍സ് നേടിയാണ് ഇബ്രാഹിം സദ്രാന്‍ സെഞ്ച്വറിയടിച്ചത്. ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടെയാണ് താരത്തിന്റെ ഇന്നിങ്‌സ്.

സെദ്ദിഖുള്ള അടല്‍ 120 പന്തില്‍ നിന്ന് 143 റണ്‍സാണ് അടിച്ചുകൂട്ടിയത്. 17 ഫോറും നാല് സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

ഇതോടെ രണ്ട് താരങ്ങള്‍ക്കും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന് വേണ്ടി ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് നേടുന്ന മൂന്നാമത്തെ താരങ്ങളാകാനാണ് സാധിച്ചത്. 231 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

അതേസമയം ഓപ്പണര്‍ റഹുമാനുള്ള ഗുര്‍ബാസിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. 12 റണ്‍സിനാണ് താരം കൂടാരത്തിലേക്ക് മടങ്ങിയത്. ബൈറന്‍ മക്‌ഡോണാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. സദ്രാന്റെ വിക്കറ്റ് നേടിയത് ഗാവിന്‍ ഹണിയാണ്. അടലിന്റെയും വിക്കറ്റ് നേടിയത് ഗാവിനാണ്. സൂപ്പര്‍ താരങ്ങളെ പുറത്താക്കി റണ്‍ ഒഴുക്ക് തടയാന്‍ അയര്‍ലാന്‍ഡ് ബൗളര്‍ക്ക് സാധിച്ചു.

Content Highlight: Ibrahim Zadran & Sediqullah Atal In Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more